Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃത്താല മൂകം; വി.​ടി...

തൃത്താല മൂകം; വി.​ടി ബ​ല്‍റാ​മി​നെ മ​ന്ത്രി​സ​ഭ​യി​ൽ പരിഗണിക്കാത്തതിൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
തൃത്താല മൂകം; വി.​ടി ബ​ല്‍റാ​മി​നെ മ​ന്ത്രി​സ​ഭ​യി​ൽ പരിഗണിക്കാത്തതിൽ പ്ര​തി​ഷേ​ധം
cancel

കൂ​റ്റ​നാ​ട് (പാ​ല​ക്കാ​ട്): വി.​ടി ബ​ല്‍റാ​മി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ത​ഴ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ദി​ന​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ തൃ​ത്താ​ല​യി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. ‘തൃ​ത്താ​ല​ക്കൊ​രു മ​ന്ത്രി’​യു​ണ്ടാ​കു​മെ​ന്ന് അ​വ​സാ​ന​നി​മി​ഷം വ​രെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വി.​ഡി സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍ക്കു​ന്ന​തി​ന്റെ​യും വി.​ടി. ബ​ല്‍റാ​മി​ന്‍റെ മ​ന്ത്രി​സ്ഥാ​ന ല​ബ്ധി​യു​ടെ​യും ആ​ഘോ​ഷ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ങ്ങി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍, ത​ഴ​യ​പ്പെ​ട്ട​തോ​ടെ എ​ല്ലാം ഉ​പേ​ക്ഷി​ച്ചു.

യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി കൊ​ടൂ​ങ്ങ​ല്ലൂ​രി​ല്‍ നി​ന്നു​ള്ള ഒ.​ജെ. ജ​നീ​ഷും പാ​ല​ക്കാ​ട് ജി​ല്ല പ്ര​തി​നി​ധി​യാ​യി കെ.​എ. തു​ള​സി​യും മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​താ​ണ് ബ​ല്‍റാ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ ഇ​ട​പെ​ട​ലാ​ണ് വി.​ഡി. സ​തീ​ശ​ൻ പ​ക്ഷ​ക്കാ​ര​നാ​യ ബ​ല്‍റാ​മി​നെ ത​ഴ​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ‘ഒ​ന്നും മ​ണ്ണി​ട്ട് മൂ​ടാ​നോ മാ​റ്റി നി​ർ​ത്താ​നോ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല. ജ​നം കൈ​പി​ടി​ച്ചു​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രും. വി.​ടി​യെ തൃ​ത്താ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്നു. നി​ല​പാ​ടു​ള്ള​വ​ർ നാ​ട് ഭ​രി​ക്ക​ട്ടെ’- എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തി​ഷേ​ധ​കു​റി​പ്പു​ക​ളി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramthrithalaVD Satheesan
News Summary - No cheers or celebrations; Thrithala remains silent
Next Story