ചാർട്ടേർഡ് വിമാനമില്ല; പ്രവാസി വോട്ടുകൾ കുറയും
text_fieldsനെടുമ്പാശേരി:. ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകാത്തതിനെ തുടർന്ന് ഇക്കുറി പ്രവാസി വോട്ടുകൾ കുറയും. നിരവധി പേർ നാട്ടിലുണ്ടായിരുന്നപ്പോൾ വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തിയിരുന്നു.
കെ.എം.സി.സി അടക്കമുള്ള വിവിധ പ്രവാസി സംഘടനകൾ ചാർട്ടേർഡ് ഫ്‌ളൈറ്റിൽ വോട്ടെടുപ്പിന്‍റെ തലേന്ന് പ്രവാസികളെ എത്തിക്കാറുണ്ട്. ഇതനുസരിച്ച് അപേക്ഷ നൽകിയ പല സംഘടനകൾക്കും കോവിഡ് വ്യാപനത്തിന്റെ പേരു പറഞ്ഞ് കേരളത്തിലേക്ക് അനുമതി ലഭിക്കുന്നില്ല.
വന്ദേ ഭാരത്, എയർ ബബിൾ പദ്ധതി പ്രകാരമുള്ള വിമാനങ്ങളിലാകട്ടെ ടിക്കറ്റുകൾ കിട്ടാനുമില്ല. മൂന്നോ നാലോ ദിവസത്തെ വിസിറ്റിംഗ് പാസെടുത്തു വരുന്ന പ്രവാസികൾക്ക് ക്വാറന്‍റീൻ വേണ്ട. വിമാനം കയറുമ്പോഴും ഇവിടെ ഇറങ്ങുമ്പോഴും ആർ ടി പി.സി ആർ പരിശോധനാഫലം നെഗറ്റീവായാൽ മതി. വന്ദേ ഭാരത് വിമാനങ്ങളിൽ റദ്ദാക്കപ്പെട്ട ടിക്കറ്റുകൾക്കുപകരം പുതിയടിക്കറ്റുകൾ തരപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്.
സാധാരണ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഒന്നോ രണ്ടോ ദിവസം ഗൾഫിൽ പോയി പ്രവാസികളുടെ സഹായം നേരിട്ട് അഭ്യർഥിക്കാറുണ്ടായിരുന്നു. ഇക്കുറി വിമാന സർവീസുകളില്ലാത്തതിനാൽ പലർക്കും അതിന് കഴിഞ്ഞില്ല. പല സ്ഥാനാർഥികളും ഓൺലൈനിലൂടെയാണ് ഇതേ തുടർന്ന് സഹായം അഭ്യർഥിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

