Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രാനുമതിയില്ല;...

കേന്ദ്രാനുമതിയില്ല; വി​ദേ​ശ വാ​യ്പ​ക്ക്​ വ​ഴി​യ​ട​ഞ്ഞു, വെള്ളത്തിലെ വരപോലെ സിൽവർ ലൈൻ

text_fields
bookmark_border
K Rail
cancel

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ​ലൈ​നി​നാ​യി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്കു​ള്ള കാ​ലാ​വ​ധി പു​തു​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും മ​ങ്ങു​ന്നു. ​പ​ദ്ധ​തി​ക്ക്​ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​തും വി​ദേ​ശ വാ​യ്പ​ക്ക്​ വ​ഴി​യ​ട​ഞ്ഞ​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം തു​ട​​രേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യം സ​ർ​ക്കാ​റി​ലും മു​ന്ന​ണി​യി​ലും ശ​ക്ത​മാ​ണ്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ച ഫ​യ​ൽ ര​ണ്ട്​ മാ​സ​മാ​യി​ട്ടും അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നി​യ​മ​പ്ര​കാ​രം, സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക്​ പു​ന​ർ​വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ കാ​ലാ​വ​ധി പു​തു​ക്കി ന​ൽ​കു​ന്ന രീ​തി​യി​ല്ല. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ള പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കി പു​തി​യ ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്യു​ക. എ​ന്നാ​ൽ സി​ൽ​വ​ർ ലൈ​ൻ വി​ഷ​യ​ത്തി​ൽ ഏ​ജ​ൻ​സി​ക​ളു​ടെ കു​ഴ​പ്പം കൊ​ണ്ട​ല്ല പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നും അ​തു​കൊ​ണ്ട്​ പു​ന​ർ​വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ കാ​ലാ​വ​ധി പു​തു​ക്കി ന​ൽ​കണ​മെ​ന്നാ​യി​രു​ന്നു കെ-​റെ​യി​ലി​ന്‍റെ ആ​വ​ശ്യം. ഇ​ക്കാ​ര്യം റ​വ​ന്യൂ​വ​കു​പ്പ്​ നി​യ​മ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക്ക്​ വി​ട്ടു. കെ-​റെ​യി​ൽ നി​ല​പാ​ട്​ ശ​രി​യാ​ണെ​ന്ന്​ നി​യ​മ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി​. എ​ന്നാ​ൽ മ​ന്ത്രി​സ​ഭ​ പാ​സാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പാ​ധി. ഇ​തി​നാ​യി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മാ​സം ര​ണ്ടാ​കു​മ്പോ​ഴും വി​ഷ​യം ഇ​തു​വ​രെ മ​ന്ത്രി​സ​ഭ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

ത​ത്ത്വ​ത്തി​ൽ സ​ർ​വേ-​സാ​മൂ​ഹി​കാ​ഘാ​ത ന​ട​പ​ടി​ക​ൾ നി​ല​ച്ച മ​ട്ടാ​ണ്. കെ-​റെ​യി​ലി​ന്‍റെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ വ​ഴി​യു​ള്ള അ​നു​കൂ​ല പ്ര​ചാ​ര​ണ​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ല. പ​ദ്ധ​തി​ക്കാ​യി റെ​യി​ൽ​വേ ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​ലും അ​നി​ശ്ചി​ത​ത്വം തുടരുകയാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​ത് ഏ​പ്രി​ല്‍ ആ​ദ്യ​വാ​ര​മാ​യി​രു​ന്നു. മ​റ്റ്​ ​ജി​ല്ല​ക​ളി​ൽ തൊ​ട്ട​ടു​ത്ത മാ​സ​ങ്ങ​ളി​ലും. എ​ന്നാ​ൽ ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ഠ​നം എ​ങ്ങു​​മെ​ത്തി​യി​രു​ന്നി​ല്ല. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​യി ഇ​തു​വ​രെ ചെ​ല​വി​ട്ട​ത്​ 20.50 കോ​ടി രൂ​പ​യാ​ണ്. ​സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ലെ ബ​ലം​പ്ര​യോ​ഗി​ച്ചു​ള്ള ക​ല്ലി​ട​ൽ സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ഇ​തി​നാ​യി മാ​ത്രം ചെ​ല​വ​ഴി​ച്ച​ത്​ 1.33 കോ​ടി​യാ​ണ്.

സിൽവർലൈൻ നീക്കം ഇവിടെവരെ
•കേന്ദ്രാനുമതിക്കായി ഡി.പി.ആര്‍ സമര്‍പ്പിച്ചത് 2020 ജൂണിൽ; തീരുമാനം അനിശ്ചിതമായി നീളുന്നു.
•പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത് 205 ഉദ്യോഗസ്ഥരെ. അവരെ റവന്യൂ വകുപ്പ് തിരിച്ചുവിളിച്ചേക്കുമെന്ന് അഭ്യൂഹം.
•2022 മെയ് മാസമാണ് പദ്ധതി സർവേയുടെ ഭാഗമായ മഞ്ഞ കുറ്റിയിടൽ നിർത്തിയത്; അതിരടയാളമിടാൻ ജിയോ ടാഗിങ് മതിയെന്ന് പിന്നീട് ഉത്തരവിറക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtsilverlineK rail
News Summary - No central government approval: Cyberline project stalled
Next Story