Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്‌നയുടെ തിരോധാനം:...

ജസ്‌നയുടെ തിരോധാനം: അന്വേഷണം തടസപ്പെടുത്താനാവില്ലെന്ന്​ ഹൈ​േകാടതി

text_fields
bookmark_border
ജസ്‌നയുടെ തിരോധാനം: അന്വേഷണം തടസപ്പെടുത്താനാവില്ലെന്ന്​ ഹൈ​േകാടതി
cancel

കൊച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മറിയ ജയിംസി​നെ കണ്ടെത്താൻ ​പൊലീസ്​ നടത്തുന്ന അന്വേഷണം ഇൗ ഘട്ടത്തിൽ തടസ്സപ്പെടുത്താനാവില്ലെന്ന്​ ഹൈകോടതി. സമഗ്ര അന്വേഷണം തുടരുകയാണെന്നാണ്​ മനസ്സിലാവുന്നത്​. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക്​ വിടുന്ന കാര്യം ഇൗ ഘട്ടത്തിൽ ആലോചിക്കേണ്ടതില്ലെന്ന്​ വാക്കാൽ നിരീക്ഷിച്ച കോടതി കേസ്​ ഇൗ മാസം​ 17ലേക്ക്​ മാറ്റി. ജസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജ​യ്സ് സമര്‍പ്പിച്ച ഹരജിയിലാണ്​ കോടതിയുടെ പരാമർശം.

അതേസമയം, ജസ്​നയെ കണ്ടെത്താനുതകുന്ന ഒരുസൂചനയും ലഭിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൊലീസ്​ ഹൈകോടതിയിൽ റിപ്പോർട്ട്​ നൽകി. കഴിഞ്ഞ തവണ കേസ്​ പരിഗണിച്ചപ്പോൾ ചില നിര്‍ണായകസൂചനകള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സൂചനകള്‍ സസൂക്ഷ്മം പരിശോധിച്ചശേഷം തുടര്‍നടപടികള്‍ അറിയിക്കാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്​ച സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം സംബന്ധിച്ച വിശദ വിവരണങ്ങളല്ലാതെ പ്രതീക്ഷ നൽകുന്ന പുതിയ വിവരമില്ല. അതേസമയം, ജസ്​നയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈബിളിൽനിന്ന്​ ഒരുസിം കാർഡ്​ കിട്ടിയതായി സർക്കാർ അറിയിച്ചു. 

കഴിഞ്ഞദിവസം രാജാക്കാട്​ ഒരുയുവാവിനൊപ്പം ജസ്​നയെ കണ്ടെന്ന വിധത്തിൽ അറിയിപ്പ്​ ലഭിച്ചതിനെത്തുടർന്ന്​ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന്​ റിപ്പോർട്ടിൽ പറയുന്നു. മാ​ർ​ച്ച് 23ന്​ ജസ്‌​ന​യെ കാ​ണാ​നി​ല്ലെ​ന്ന പി​താ​വി​​​​െൻറ പ​രാ​തി ല​ഭി​ച്ച​ശേ​ഷം വി​ശ​ദ​ അ​ന്വേ​ഷണം നടത്തിയതായി പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. ഇതുവരെ 350 പേ​രെ ചോ​ദ്യം ചെ​യ്തു. 170 പേ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. രണ്ട്​ ലക്ഷത്തോളം ​േഫാൺ കാളുകൾ പരിശോധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യമായ അന്വേഷണം നടത്തുകയാണ്​.

ജസ്​നയുടെ ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തു. ജസ്​ന മ​റ്റേതെങ്കിലും മൊബൈൽ ​േഫാൺ ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നുണ്ട്​. യുവതി ഉൾപ്പെട്ട കേസായതിനാൽ പഴുതില്ലാത്ത ചിട്ടയോടെയുള്ള അന്വേഷണമാണ്​ നടത്തുന്നതെന്നും​ സർക്കാർ വ്യക്തമാക്കി​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsCBI probeJesna Maria James
News Summary - No CBI In Jasna Missing Case-Kerala News
Next Story