കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; കൂട്ടത്തല്ലിൽ മരിച്ചാൽ കേസെടുക്കില്ല, വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ ഫെയർവെൽ പാർട്ടിക്കിടെ പത്താംക്ലാസ് വിദ്യാർഥി മർദനമേറ്റ മരിച്ച സംഭവത്തിൽ ഷഹബാസിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റിൽ പറയുന്നു.
ഓന്‍റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല്ല.കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും . കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത് എന്ന് പറയുന്ന വാട്സാപ്പ് ചാറ്റാണ് പുറത്ത് വന്നത്. താമരശ്ശേരിയിൽ വിദ്യാര്‍ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്.
രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എംജെ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

