മദ്യ ശാലയിലെ വരിയിൽ പെണ്‍കുട്ടി; പിതാവിനെതിരെ കേസില്ല
text_fieldsകൂറ്റനാട്: ബിവറേജ് ക്യൂവില്‍ പെണ്‍കുട്ടിയെ നിര്‍ത്തിയ സംഭവത്തില്‍ പിതാവിനെ വിളിപ്പിച്ച് പൊലീസ്. കഴിഞ്ഞദിവസം തൃത്താല കരിമ്പനകടവ് ബിവറേജ് കോർപറേഷന്‍റെ വിദേശമദ്യഷാപ്പിലാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
സംഭവത്തില്‍ മാട്ടായ സ്വദേശിയായ രക്ഷിതാവിനെ തൃത്താല പൊലീസ് സ്റ്റേഷനില്‍ വളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍, സാധാരണ വിൽപന കൗണ്ടറിലല്ലന്നും പ്രീമിയര്‍ കൗണ്ടറില്‍ പിതാവ് കയറിയപ്പോള്‍ പെണ്‍കുട്ടി അവിടെ നില്‍ക്കുകയായിരുന്നെന്നും മൊഴിനല്‍കി. വിദേശത്തുനിന്നെത്തിയ ഇദ്ദേഹം മകളുമായി യാത്രചെയ്യവെ സുഹൃത്ത് വിളിച്ചുപറഞ്ഞപ്രകാരം അവിടെ കയറുകയായിരുന്നുവത്രെ.
അതേസമയം, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മദ്യശാലയിലേക്ക് പ്രവേശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ലന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.