കൊറോണ കാരണം കേക്ക് കിട്ടിയില്ല; റാന്നിയിൽ ചേന മുറിച്ച് പിറന്നാളാഘോഷം -Video
text_fieldsപത്തനംതിട്ട: കൊറോണ ഭീതി മൂലം ബേക്കറിക്കാർ കേക്ക് എത്തിക്കാനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് റാന്നിയ ിൽ ചേന മുറിച്ച് പിറന്നാളാഘോഷം.
റാന്നി സ്വദേശി റെജിയുടെ 60ാം പിറന്നാളാണ് വീട്ടുകാർ ചേന മുറിച്ച് ആഘോഷിച്ചത്. കൊറോണ മൂലം റാന്നിക്കാരെ എല്ലാവരും ഒറ്റപ്പെടുത്തുന്നതിെൻറ ആശങ്കയും പങ്കുവെക്കപ്പെടുന്ന വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
റെജിയും ഭാര്യയും ചേർന്ന് ചേന മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് വിഡിയോയിൽ കാണാം. വീട്ടുകാർ ഈ സമയം പിറന്നാളാശംസ ഗാനം പാടുന്നുമുണ്ട്. ‘ഞങ്ങളെ ആരും അകറ്റി നിർത്തരുതേ’ എന്ന് സങ്കടത്തോടെ വീട്ടമ്മ പറയുന്നതും വിഡിയോയിലുണ്ട്.
‘എല്ലാവർക്കും നന്ദി. കൊറോണയുള്ള ഞങ്ങളുടെ ദേശത്ത് നിന്ന് എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഞങ്ങളെ ആരും അകറ്റി നിർത്തല്ലേ. ഞങ്ങൾക്ക് ആർക്കും ഒന്നുമില്ല. ഞങ്ങളെയൊക്കെ ദൈവം വിടുവിക്കും. എവിടെ ചെന്നാലും ഞങ്ങൾക്ക് ഫുഡ് ഇല്ല. റാന്നിക്കാർക്ക് പ്രവേശനമില്ല. ദൈവത്തെയോർത്ത് ഞങ്ങളെ നിങ്ങളോട് ചേർത്ത് നിർത്തുക. ഞങ്ങളാർക്കും ഒരു ദോഷവും വരുത്തത്തില്ല’ -വീട്ടമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
