Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രങ്ങളിൽ ബി.ജെ.പി...

ക്ഷേത്രങ്ങളിൽ ബി.ജെ.പി രാഷ്ട്രീയവും വേണ്ട; രാഷ്ട്രീയ​ പ്രസ്ഥാനങ്ങൾ നിൽക്കേണ്ടിടത്ത്​ നിൽക്കണമെന്ന്​​ കെ.പി. ശശികല

text_fields
bookmark_border
kp sasikala
cancel

ആലപ്പുഴ: ക്ഷേത്രങ്ങളിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന്​​ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. ശശികല. രാഷ്ട്രീയ​ പ്രസ്ഥാനങ്ങൾ നിൽക്കേണ്ടിടത്ത്​ നിൽക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ വഴിക്ക്​ പോകണമെന്നും കെ.പി. ശശികല പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ ദേവസ്വം ബോർഡിലെ അഴിമതി മൂടിവെക്കാനാണ്​. ഹിന്ദു സംഘടനകളെ അകറ്റി ക്ഷേത്രങ്ങളെ സമ്പൂർണമായും സി.പി.എമ്മിന്‍റെ കീഴിലാക്കാനുള്ള ആസൂത്രിത നീക്കമാണിത്​. ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ്​ വത്​കരണത്തിൽ നിന്ന്​ മോചിപ്പിക്കാൻ 28നും 29നും തിരുവനന്തപുരത്ത്​ ഹിന്ദു നേതൃയോഗം ചേർന്ന്​ സമരപരിപാടി ആസൂത്രണം ചെയ്യുമെന്നും കെ.പി. ശശികല വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വാർത്തസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ജി. ശശികുമാർ, ജില്ല പ്രസിഡന്‍റ്​ ജിനു എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP SasikalaTempleKerala NewsBJPMalayalam News
News Summary - No BJP politics in temples - KP Sasikala
Next Story