Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലന്തൂർ ഇരട്ട നരബലി:...

ഇലന്തൂർ ഇരട്ട നരബലി: ലൈല ഭഗവൽസിങ്ങിന്​ ജാമ്യമില്ല

text_fields
bookmark_border
ഇലന്തൂർ ഇരട്ട നരബലി: ലൈല ഭഗവൽസിങ്ങിന്​ ജാമ്യമില്ല
cancel

കൊ​ച്ചി: പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട ന​ര​ബ​ലി കേ​സി​ലെ മൂ​ന്നാം​പ്ര​തി ഇ​ല​ന്തൂ​ർ കാ​രം​വേ​ലി ക​ട​കം​പ​ള്ളി വീ​ട്ടി​ൽ ലൈ​ല ഭ​ഗ​വ​ൽ​സി​ങ്ങി​ന്റെ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ​കൊ​ല​പാ​ത​ക​മ​ട​ക്കം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലു​മ​ക്കം ഇ​വ​ർ​ക്ക്​ പ​ങ്കു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ്​ സോ​ഫി തോ​മ​സി​ന്റെ ഉ​ത്ത​ര​വ്. ന​ര​ബ​ലി ല​ക്ഷ്യ​മി​ട്ട് കാ​ല​ടി സ്വ​ദേ​ശി​നി റോ​സ്‌​ലി​ൻ, എ​റ​ണാ​കു​ള​ത്ത് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പ​ത്മ എ​ന്നി​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ൽ​സി​ങ്ങി​ന്റെ വീ​ട്ടി​ൽ വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഒ​ന്നാം​പ്ര​തി പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര സ്വ​ദേ​ശി ഷാ​ഫി ഇ​ല​ന്തൂ​രി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഭ​ഗ​വ​ൽ​സി​ങ്, ലൈ​ല എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി വീ​ടി​ന്റെ പ​ല​ഭാ​ഗ​ത്താ​യി സം​സ‌്ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

തെ​ളി​വി​ല്ലാ​തെ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും താ​ൻ കാ​ഴ്ച​ക്കാ​രി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ലൈ​ല​യു​ടെ വാ​ദം. എ​ന്നാ​ൽ, ന​ട​ന്ന​ത് ന​ര​ബ​ലി​യാ​ണെ​ന്നും ഹ​ര​ജി​ക്കാ​രി​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും ​പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. കേ​സ് ഡ​യ​റി​യും ലൈ​ല​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന മൊ​ബൈ​ൽ ചാ​റ്റു​ക​ളു​മ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സ​മൂ​ഹ മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ക്രൂ​ര​ത​യാ​ണ് ന​ട​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണി​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം ഹീ​ന​കൃ​ത്യം ചെ​യ്യു​ന്ന​വ​രെ മ​നു​ഷ്യ​രെ​ന്ന് വി​ളി​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല. സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത​യു​ള്ള സം​സ്കാ​ര സ​മ്പ​ന്ന​മാ​യ നാ​ടാ​ണ്​ ന​മ്മു​ടേ​ത്. ആ​രോ​പ​ണം തെ​ളി​ഞ്ഞാ​ൽ ദൈ​വ​ത്തി​ന്റെ സ്വ​ന്തം രാ​ജ്യ​ത്തി​ന് അ​ത്​ ക​ന​ത്ത പ്ര​ഹ​ര​മാ​യി​രി​ക്കും. പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ടു​ന്ന​ത് പൊ​തു​സ​മാ​ധാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​വ​രു​ടെ സാ​ന്നി​ധ്യം​ത​ന്നെ ഭീ​തി​പ​ര​ത്തു​മെ​ന്നും സ​മൂ​ഹ​ത്തി​ന്​ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും വി​ല​യി​രു​ത്തി​യ കോ​ട​തി തു​ട​ർ​ന്നാ​ണ്​ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elanthoor human sacrifice
News Summary - no bail for laila bhagaval singh in Elanthoor human sacrifice case
Next Story