Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അ​റ​സ്​​റ്റി​ന്​ ശേ​ഷ​മു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ മാ​ത്രം മ​തി താ​ഹ​യു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ -ഹൈകോടതി
cancel
Homechevron_rightNewschevron_rightKeralachevron_rightഅ​റ​സ്​​റ്റി​ന്​...

അ​റ​സ്​​റ്റി​ന്​ ശേ​ഷ​മു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ മാ​ത്രം മ​തി താ​ഹ​യു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ -ഹൈകോടതി

text_fields
bookmark_border

കൊ​ച്ചി: രാ​ഷ്​​ട്രീ​യ ആ​ശ​യ​ങ്ങ​ൾ അ​റി​യാ​നു​ള്ള പ്രാ​യ​ത്തി​െൻറ ജി​ജ്ഞാ​സ കൊ​ണ്ടാ​ണ്​ പ​ന്തീ​രാ​ങ്കാ​വ്​ മാ​വോ​വാ​ദി കേ​സി​ലെ പ്ര​തി​ക​ൾ ല​ഘു​േ​ല​ഖ​ക​ളും മ​റ്റും കൈ​വ​ശം വെ​ച്ച​തെ​ങ്കി​ൽ അ​ത്​ ഒ​രു നി​രോ​ധി​ത സം​ഘ​ട​ന​യു​ടേ​ത്​ മാ​ത്ര​മാ​യി പോ​യ​​തെ​ന്ത്​ കൊ​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. 19ഉം 23 ​ഉം വ​യ​സ്സു​ള്ള ചെ​റു​പ്പ​ക്കാ​രാ​ണ്​ പ്ര​തി​ക​ളെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ർ ഉ​യ​ർ​ത്തി​യ വാ​ദം ത​ള്ളി​യാ​ണ്​ ഡി​വി​ഷ​ൻ​ ബെ​ഞ്ചി​െൻറ നി​രീ​ക്ഷ​ണം.​

നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് വാ​ദ​മി​ല്ലെ​ന്ന എ​ൻ.​ഐ.​എ കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ​അ​​ല​​െൻറ​യും താ​ഹ​യു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ​യും മൊ​ഴി​ക​ളു​ടെ​യും പൊ​തു​സ്വ​ഭാ​വം വി​ല​യി​രു​ത്തു​േ​മ്പാ​ൾ പ്ര​തി​ക​ൾ​ക്ക്​ കു​റ്റ​കൃ​ത്യ​വു​മാ​യു​ള്ള പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​തി​ൽ കീ​ഴ്​​കോ​ട​തി പ​രാ​ജ​യ​പ്പെ​ട്ടു​െ​വ​ന്ന​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി ശ​രി​വെ​ച്ചു.

ഏ​റെ അ​പ​ക​ട​ക​ര​വും സു​പ്ര​ധാ​ന​വു​മാ​യ ​രേ​ഖ​ക​ളെ വ​രെ കീ​ഴ്​​കോ​ട​തി നി​സ്സാ​ര​മാ​യി ക​ണ്ടി​ട്ടു​ണ്ട്. സം​ഘ​ട​ന അം​ഗ​ങ്ങ​ളാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ​േപ്രാ​സി​ക്യൂ​ഷ​ന്​ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​വ​രു​ടെ ദു​രൂ​ഹ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ചി​ല പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​വു​ക​ളു​ണ്ട്​. കാ​ൽ​പാ​ടു​ക​ളൊ​ന്നും ശേ​ഷി​പ്പി​ക്കാ​തെ തി​ര​ശ്ശീ​ല​ക്ക്​ പി​ന്നി​ലും പ​ര​വ​താ​നി​ക്ക​ക​ത്തു​മാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​െ​ള​ന്ന​തി​െൻറ സൂ​ച​ന​ക​ളാ​ണി​ത്.

അ​റ​സ്​​റ്റി​ലാ​വു​േ​മ്പാ​ൾ ഇ​രു​വ​രു​ടെ​യും ​ൈക​വ​ശം മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തി​രു​ന്ന​ത്​ സം​ശ​യാ​സ്​​പ​ദ​മാ​ണ്. ര​ഹ​സ്യം ചോ​രാ​തി​രി​ക്കാ​നും ആ​രും പി​ന്തു​ട​രാ​തി​രി​ക്കാ​നും േഫാ​ണു​ക​ൾ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ച​തും​ സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​െൻറ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന്​ ക​രു​ത​ണം.

നി​രോ​ധ​ന​മി​ല്ലാ​ത്ത പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ കൈ​വ​ശം വെ​ക്കു​ന്ന​ത്​ തെ​റ്റ​ല്ലെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി. ഓ​രോ​ന്നും പ്ര​ത്യേ​കം നി​രോ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ നി​രോ​ധി​ത സം​ഘ​ട​ന​യു​ടേ​താ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​െ​ല്ല​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​റ​സ്​​റ്റി​ന്​ ശേ​ഷ​മു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ മാ​ത്രം മ​തി താ​ഹ​യു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ.

ജ​മ്മു ക​ശ്​​മീ​ർ മോ​ച​നം ആ​വ​ശ്യ​പ്പെ​ടു​ന്ന ബാ​ന​റു​ക​ളും രേ​ഖ​യും സൂ​ക്ഷി​ച്ച​ത്​ വി​ഘ​ട​ന​വാ​ദ ആ​ശ​യ​ത്തി​െൻറ വി​ത്ത്​ വി​ത​ക്കു​ന്ന രേ​ഖ​ക​ളാ​യി ക​ണ​ക്കാ​ക്ക​ണം. വ്യ​ക്​​തി സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​നാ​ണ്​ മു​ൻ​ഗ​ണ​ന​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈകോടതി ഉത്തരവ്​ എൻ.ഐ.എയ​ുടെ അപ്പീലിൽ

മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി താഹ ഫസലി​െൻറ ജാമ്യം ഹൈകോടതി റദ്ദാക്കിയത്​ എൻ.ഐ.എയുടെ അപ്പീലിൽ. അതേസമയം, കൂട്ടുപ്രതിയായിരുന്ന അലൻ ഷുഹൈബി​െൻറ ജാമ്യത്തിൽ ഇടപെട്ടില്ല. രണ്ട് പ്രതികൾക്കും എൻ.െഎ.എ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ അപ്പീൽ ഹരജിയിലാണ്​ ജസ്​റ്റിസ്​ എ. ഹരിപ്രസാദ്​, ജസ്​റ്റിസ്​ കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവ്​.

നിരോധിത സംഘടനയുമായി താഹക്ക്​ ബന്ധ​മുള്ളതായി പ്രഥമദൃഷ്​ട്യാ വ്യക്തമാണെന്ന്​ വിലയിരുത്തിയ കോടതി, താഹ എത്രയും വേഗം എൻ.ഐ.എ കോടതിയിൽ കീഴടങ്ങണമെന്ന്​ നിർദേശിച്ചു. രണ്ടുപേർക്കും ജാമ്യം അനുവദിച്ച നടപടി നിലനിൽക്കുന്നതല്ലെന്ന്​ വിലയിരുത്തിയെങ്കിലും അലൻ ഷുഹൈബി​െൻറ കാര്യത്തിൽ എൻ.ഐ.എയുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു.

2019 നവംബർ ഒന്നിന് അറസ്​റ്റിലായ പ്രതികൾ ഒമ്പതു മാസമായി കസ്​റ്റഡിയിൽ കഴിയുന്നത്​ കണക്കിലെടുത്തും ചില ആരോപണങ്ങൾ പ്രഥമദൃഷ്​ട്യാ നിലനിൽക്കില്ലെന്ന്​ വിലയിരുത്തിയുമാണ്​ എൻ.ഐ.എ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്​. നിയമവശം പരിശോധിക്കാതെയും തെളിവുകൾ ശരിയായി വിശകലനം ചെയ്യാതെയുമാണ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന വിധി പ്രത്യേക കോടതി പുറപ്പെടുവിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു അപ്പീൽ ഹരജിയിൽ എൻ.​െഎ.എയുടെ ആവശ്യം.

ഈ വാദം ശരിവെച്ച ​ൈഹകോടതി ഇക്കാര്യത്തിൽ കീഴ്​കോടതി പരിധി വിട്ടതായി നിരീക്ഷിച്ചു. നിരോധിത സംഘടനാബന്ധം വ്യക്തമാക്കാൻ പ്രോസിക്യൂഷൻ ശേഖരിച്ച വസ്​തുതകളും​ ഇവരുടെ സംഘടനാബന്ധം വ്യക്തമാക്കുന്ന സാക്ഷിമൊഴികളും കീഴ്​കോടതി നിസ്സാരമായി കണ്ടെന്ന്​ കോടതി വിലയിരുത്തി.

തീവ്രവാദപ്രവർത്തനം, അക്രമപ്രവർത്തനം, അക്രമം എന്നൊക്കെ എൻ.ഐ.എ കോടതി ഉത്തരവിൽ ആവർത്തിച്ച്​ പറയുന്നുണ്ട്​. ജാമ്യാപേക്ഷ പരിഗണിക്കു​േമ്പാൾ ഇത്തരം പ്രവർത്തനത്തിന്​ വ്യക്തമായ തെളിവുകൾ അനിവാര്യമാണെന്ന്​ എൻ.ഐ.എ ​േകാടതി തെറ്റിദ്ധരിച്ചിട്ടുണ്ട്​. അന്തിമ റിപ്പോർട്ടിലോ കേസ്​ ഡയറിയിലോ പ്രതികൾക്കെതി​രായ ആരോപണത്തിൽ പ്രഥമദൃഷ്​ട്യാ സത്യമുണ്ടെന്ന്​​ ബോധ്യപ്പെട്ടാൽ, ജാമ്യം നൽകാനാവില്ലെന്നാണ്​​ സുപ്രീം കോടതി വിധികളുള്ളത്​​. സുപ്രീം കോടതി ഉത്തരവുകൾ പാലിച്ചിരുന്നെങ്കിൽ കീഴ്​കോടതിയുടെ വിധി മറ്റൊന്നാകുമായിരു​െന്നന്ന്​ ഉറപ്പുണ്ടെന്നും ഡിവിഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

എന്നാൽ, അല​െൻറ ജാമ്യം റദ്ദാക്കുന്നില്ലെന്ന്​ കോടതി പറഞ്ഞു. അറസ്​റ്റിലാകു​േമ്പാൾ 20 വയസ്സ്​​ മാത്രമാ​െണന്നും ​ചികിത്സയിലുള്ള വ്യക്തിയാ​െണന്നതിന്​ ജാമ്യ ഹരജിക്കൊപ്പം രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇയാളിൽനിന്ന്​ പിടിച്ചെടുത്ത രേഖകളും ലഘു​േലഖകളും താഹയിൽനിന്ന്​ ക​ണ്ടെത്തിയതി​െനക്കാൾ ഗൗരവം കുറഞ്ഞതാണ്​.

വീട്ടിൽ തിരച്ചിലിനെത്തിയപ്പോൾ രണ്ടാം പ്രതി താഹ നിരോധിത സംഘടനക്ക്​ അനുകൂലമായി മുദ്രാവാക്യം വിളിച്ചത്​ ഗൗരവമുള്ള കാര്യമാണ്​. പിടിയിലായ ശേഷവും താഹയുടെ ഭാഗത്തുനിന്നുണ്ടായ തുടർ പ്രവൃത്തികൾ ആക്ഷേപകരമായിരു​െന്നന്നും കോടതി പറഞ്ഞു.

എത്രയും വേഗം താഹ കീഴടങ്ങാത്തപക്ഷം കസ്​റ്റഡിയിലെടുക്കാൻ പ്രത്യേക കോടതിക്ക്​ നടപടി സ്വീകരിക്കാം. അപ്പീലുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വിചാരണസമയത്ത്​ ഇവ അടിസ്ഥാനമാക്കരുതെന്നും വിചാരണക്കോടതിക്ക്​ ഡിവിഷൻ ബെഞ്ച്​ നിർദേശവും നൽകി.

Show Full Article
TAGS:alanuapa casethaha
News Summary - no bail for alan in uapa case
Next Story