Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്‍റണി രാജുവുമായി തർക്കമില്ല; അദ്ദേഹത്തെ ‘ചേട്ടാ’ എന്നാണ് വിളിക്കുന്നതെന്ന് ഗതാഗത മന്ത്രി

text_fields
bookmark_border
KB Ganesh Kumar, Antony Raju
cancel

തിരുവനന്തപുരം: മുൻ മന്ത്രി ആന്‍റണി രാജുവുമായി തർക്കമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അച്ഛനോടൊപ്പം എം.എൽ.എയായിരുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ ‘ചേട്ടാ’ എന്നാണ് താൻ വിളിക്കുന്നത്. താനും അച്ഛനോടൊപ്പം എം.എൽ.എയായിരുന്നുവെന്നും അതൊന്നും ഒരു ക്ലാസിഫിക്കേഷനല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

എ.ഐ കാമറ വകയിൽ കെൽട്രോണിന് കൈമാറാനുള്ള പണത്തിന്‍റെ കാര്യത്തിൽ പരിഹാരമുണ്ടാക്കും. ഈ വിഷയം ധനമന്ത്രിയുമായും ധനകാര്യ സെക്രട്ടറിയുമായും സംസാരിച്ച് പരിഹരിക്കും. ഒരുപാട് ആവശ്യങ്ങൾ ഉള്ളതിനാൽ പണം റോൾ ചെയ്താണ് ധനകാര്യ വകുപ്പ് കാര്യങ്ങൾ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി അടക്കമുള്ളവക്ക് കുറേ നാളുകളായി ശമ്പളം കൊടുക്കുന്നത് ധനകാര്യ വകുപ്പാണ്.

പൊതുമുതൽ കൊണ്ട് ഉണ്ടാക്കിയ സ്ഥാപനം ദിവസങ്ങൾക്കുള്ളിൽ നശിപ്പിക്കുന്നതിന് അനുവാദം നൽകില്ല. ബാറ്ററി ബസുകൾ നിരത്തിലിറക്കിയിട്ട് ഒരു മാസമായുള്ളൂവെന്നും അത് ഇതുവരെയും കഴുകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No arguing with Antony Raju says KB Ganesh Kumar
Next Story