ഹൈകോടതി ഉത്തരവിട്ടിട്ടും നിയമനമില്ല: പ്രതിഷേധവുമായി അംഗൻവാടി ടീച്ചര്‍
text_fieldsഐ.സി.ഡി.എസ് ഓഫിസില്‍ പ്രതിഷേധിക്കുന്ന രമണി
മുണ്ടക്കയം: ഹൈകോടതി ഉത്തരവുമായി എത്തിയിട്ടും നിയമനമില്ല, പ്രതിഷേധവുമായി അംഗൻവാടി ടീച്ചര്‍. മുണ്ടക്കയം ഐ.സി.ഡി.എസ് ഓഫിസിലാണ് ഇളങ്കാട് മാടത്താനി താഴെയില്‍ രമണി സമരം നടത്തിയത്.
മുമ്പ് പാമ്പാടി ഐ.സി.ഡി.എസിന് കീഴില്‍ അംഗന്‍വാടി ടീച്ചറായി ജോലി ചെയ്തിരുന്ന രമണി ഇളങ്കാട് ഭാഗത്ത് സ്ഥിരതാമസത്തിനെത്തിയതോടെയാണ് കൂട്ടിക്കല്‍ പഞ്ചായത്തിലെ ഞര്‍ക്കാട്, പ്ലാപ്പള്ളി അംഗന്‍വാടികളിലെ സ്ഥിരം ജീവനക്കാരിയുടെ ഒഴിവില്‍ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇത് നല്‍കാതിരുന്നതോടെ ഇവര്‍ ഹൈകോടതിയെ സമീപിക്കുകയും നിയമപരമായി പ്ലാപ്പള്ളി, ഞര്‍ക്കാട് അംഗന്‍വാടികളില്‍ ഒന്നില്‍ നിയമനം നടത്താന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.
എന്നാൽ, അധികാരികള്‍ നിയമനം നടത്താന്‍ തയാറാകുന്നിെല്ലന്ന് ഇവര്‍ പറഞ്ഞു. ഇതോടെയാണ് ഇവര്‍ ചൊവ്വാഴ്ച ഉച്ചയോടെ ഓഫിസിനുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വൈകീട്ട് അഞ്ചായിട്ടും പോകാതിരുന്നതോടെ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ചര്‍ച്ച നടത്തിയശേഷമാണ് പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്.
അധ്യാപികയുടെ ആരോപണം അടിസ്ഥാനരഹിതമാെണന്ന് ഐ.സി.ഡി.എസ് അധികൃതര്‍ പറഞ്ഞു. നിലവില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ സ്ഥിരം ഒഴിവിെല്ലന്നും അവധിയിലുള്ള വര്‍ക്കര്‍ക്ക് നോട്ടീസ് അയച്ചിട്ടുെണ്ടന്നും നടപടി പൂര്‍ത്തിയാകുന്ന മുറക്ക് ഒഴിവ് ജില്ല ഓഫിസറെ അറിയിക്കുമെന്നും ശേഷമേ ഇവർക്ക് നിയമനം നല്‍കാന്‍ കഴിയൂവെന്നും അധികൃതര്‍ പറഞ്ഞു.