Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രധാന കേസുകളിൽ...

സുപ്രധാന കേസുകളിൽ ​മറ്റ്​ അന്വേഷണ ഏജൻസികളുടെ സഹായം തേടുന്ന പതിവി​െല്ലന്ന്​ കസ്​റ്റംസ്​

text_fields
bookmark_border
സുപ്രധാന കേസുകളിൽ ​മറ്റ്​ അന്വേഷണ ഏജൻസികളുടെ സഹായം തേടുന്ന പതിവി​െല്ലന്ന്​ കസ്​റ്റംസ്​
cancel

കോ​ട്ട​യം: സ്വ​ർ​ണ​ക്ക​ട​ത്ത്​ അ​ട​ക്കം സു​പ്ര​ധാ​ന കേ​സു​ക​ളി​ലൊ​ന്നും ലോ​ക്ക​ൽ പൊ​ലീ​സി​​​െൻറ​യോ മ​റ്റ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന പ​തി​വി​ല്ലെ​ന്ന്​ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ. അ​ന്വേ​ഷ​ണ​ത്തി​​​െൻറ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ മി​ക്ക കേ​സു​ക​ളു​ടെ​യും അ​ന്വേ​ഷ​ണം ക​സ്​​റ്റം​സ്​ നേ​രി​ട്ടാ​ണ്​ ന​ട​ത്തു​ന്ന​ത്.

സു​പ്ര​ധാ​ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ എ​ല്ലാ​സം​വി​ധാ​ന​വും ക​സ്​​റ്റം​സി​നു​ണ്ടെ​ന്നും മ​റ്റ്​ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യാ​ൽ വി​വ​ര​ങ്ങ​ൾ ചോ​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ക​സ്​​റ്റം​സി​​​െൻറ ഉ​ന്ന​ത ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ക​സ്​​റ്റം​സും കേ​ന്ദ്ര സ​ർ​ക്കാ​റും തൃ​പ്​​ത​ര​ാ​ണ്. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ക്ക​ൽ പൊ​ലീ​സി​നെ അ​റി​യി​ക്കും. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി രേ​ഖ​ക​ൾ, തെ​ളി​വു​ക​ൾ എ​ന്നി​വ വേ​ണ്ടി​വ​ന്നാ​ലും പൊ​ലീ​സ്​ സ​ഹാ​യം തേ​ടും.

ന​യ​ത​ന്ത്ര ക​ള്ള​ക്ക​ട​ത്ത്​ കേ​സി​ൽ പ്ര​തി​ക​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​സ്​​റ്റം​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​ൻ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newscustoms
News Summary - no alternate enquiry in important cases says customs
Next Story