Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bus students
cancel
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളുടെ യാത്രാ...

വിദ്യാർഥികളുടെ യാത്രാ നിരക്ക്​ വർധനയിൽ ധാരണയായില്ല; ചർച്ച തുടരും

text_fields
bookmark_border

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക്​ സംബന്ധിച്ച്​ വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാർ വിളിച്ച വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണയായില്ല. വിദ്യാർഥി പ്രതിനിധികൾ നിരക്കുവർധനയെ ശക്തമായി എതിർത്തു.

മിനിമം നിരക്ക്​ ഒരു രൂപയിൽനിന്ന്​ വർധിപ്പിക്കുന്നതിനെയും വിദ്യാർഥികൾ എതിർത്തു. ബസ്​ ചാർജ്​ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ നിരക്ക്​ വർധിപ്പിക്കുന്നതിൽ ധാരണയായിട്ടില്ലെന്നും മന്ത്രി ആൻറണി രാജ​​ു അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്​റ്റിസ് രാമചന്ദ്രന്‍ കമീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവി​െല ഒരു രൂപയില്‍നിന്ന് ആറു രൂപയായി വർധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.

ബസ്​ നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്​റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് അഞ്ചു രൂപയായി വർധിപ്പിക്കണമെന്നായിരുന്നു. 2012ലാണ് വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന്​ ഒരു രൂപയായി വർധിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student fare
News Summary - No agreement on student fare hike; The discussion will continue
Next Story