Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; ലോ കോളജിൽ രാപ്പകൽ സമരം

text_fields
bookmark_border
SFI Flag
cancel
Listen to this Article

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ലോ കോളജ് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം നാലു ദിവസം പിന്നിട്ടു. നാലു മാസം മുമ്പ് ആഭ്യന്തര പരാതി സമിതിക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

കോളജിലെ ഒരു വിദ്യാർഥിനിയുടെ നേരെയാണ് മറ്റൊരു വിദ്യാർഥിയിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോളജിൽ ആഭ്യന്തര പരാതി സമിതിക്ക് രൂപംനൽകിയതെന്നും അവർ കുറ്റപ്പെടുത്തുന്നു. സമിതി പുനഃക്രമീകരിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No action on sexual assault complaint; Day and night strike in law college
Next Story