രാഹുൽ മാങ്കൂട്ടത്തിൽ വൃത്തികേട്, തിരിച്ചുവരവ് കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവ്, ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളുമെന്നും എൻ.എൻ. കൃഷ്ണദാസ്
text_fieldsപാലക്കാട്: ലൈംഗീകാരോപണം നേരിടുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. രാഹുൽ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമാണെന്നും ദുർഗന്ധമാണെന്നും കൃഷ്ണദാസ് പറഞ്ഞു. ആ ദുർഗന്ധത്തിനടുത്ത് പോയി തടയില്ലെന്നും എൻ.എൻ കൃഷ്ണദാസ് വ്യക്തമാക്കി.
രാഹുലിന് എതിരെ വന്നത് ആരോപണങ്ങളല്ല, വസ്തുതകളാണ്.ആരോപണങ്ങളാണെങ്കില്‍ രാഹുലിന് നിഷേധിക്കാം. ഇതുവരെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഹുല്‍ സമൂഹത്തിന് മുന്നില്‍ നിഷേധിച്ചിട്ടില്ല. എന്നിട്ടും രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിച്ച് ഇവിടെ അവതരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് എത്രത്തോളം ജീര്‍ണിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. പാലക്കാടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവാണിത്. രാഹുൽ മാങ്കൂട്ടത്തിലിനെ പേറി കോൺഗ്രസ് കൂടുതൽ നാറട്ടെ, നാറി നാറി പുളിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മനുഷ്യനാണെങ്കില്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനാകില്ലെന്നും രാഹുലിന്റെ ചർമബലം സമ്മതിക്കണമെന്നും കൃഷ്ണദാസ് പരിഹസിച്ചു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.എം പ്രതിഷേധിക്കുമോ എന്ന ചോദ്യത്തിന് രാഹുലെന്ന വൃത്തികേടിൻറെ നാറ്റം ഞങ്ങളെന്തിന് സഹിക്കണമെന്നായിരുന്നു കൃഷ്ണദാസിൻറെ മറുപടി. രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, ‘വൃത്തികെട്ടവൻ’. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും. ഇന്നലെ നടന്ന ഡി.വൈ.എഫ്.ഐ പ്രതിഷേധം ഇങ്ങനെയൊരു മാലിന്യം വന്നുവെന്ന് ജനങ്ങളെ അറിയിക്കാൻ മാത്രമാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

