Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍.എം. വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും

text_fields
bookmark_border
IC balakrishnan and  NM Vijayan
cancel

കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും.

ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഐ.സി ബാലകൃഷ്ണന്‍ വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നീക്കം. ഡിവൈ.എസ്.പി ഓഫിസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.

മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും പൊലീസ് കടക്കാനിടയില്ല. ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുണ്ട്. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം.

എന്‍ എം വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരന്‍ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - N.M. Vijayan's suicide: IC Balakrishnan MLA will be questioned today
Next Story