എൻ.എം വിജയന്റെ മരണം: മൂന്ന് കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം
text_fieldsകൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം. ഡി.സി.സി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയായതിനു പിന്നാലെ എം.എൽ.എ ഉൾപ്പെടെ മൂന്നു പേരും ഒളിവിലായിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ സഭയിലെത്തിയിരുന്നു. എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരെ ഇപ്പോഴും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ബാങ്ക് നിയമനത്തിൽ പണം വാങ്ങിയതിന്റെ തെളിവുണ്ട്. ഫോൺ സംഭാഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനെയും മകൻ ജിജേഷിനെയും ഡിസംബർ 25നാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. പത്തു ദിവസത്തിനുശേഷമാണ് ആത്മഹത്യക്കുറിപ്പ് പുറത്തുവന്നത്. ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

