പ്രളയം: സർക്കാർ അന്വേഷണത്തെ ഭയക്കുന്നു- എന്‍.കെ പ്രേമചന്ദ്രന്‍
text_fieldsതിരുവനന്തപുരം: ഡാമുകൾ തുറന്നത് തന്നെയാണ് പ്രളയത്തിന് കാരണമെന്നും വസ്തുതകൾ സർക്കാർ ബോധപൂർവം മറച്ചുവെക്കുകയാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സർക്കാർ കണക്കുകളിലൂടെ തന്നെ ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇതിൻമേലുള്ള അന്വേഷണത്തെ സർക്കാർ ഭയക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രളയദുരന്തത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച തന്നെയാണ്. അതുകൊണ്ടാണ് അന്വേഷണം നടത്താത്തത്.മണിയാർ റിസർവോയറിലെ ജലം എന്തിനാണ് പിടിച്ചുനിർത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. മുഴുവൻ ഡാമുകളും തുറന്നുവിട്ടത്തിന്‍റെയും മഴയുടെയും കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ ധവളപത്രമിറക്കണം.
വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളിൽ നിന്ന് തുറന്ന് വിടുന്ന ജലം എത്തുന്ന ജലവകുപ്പിന്‍റെ ഡാമുകളെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് പ്രതികരിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ പ്രളയം സംബന്ധിച്ച കേന്ദ്ര ജലകമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. അച്ചന്‍കോവിലാറിലും മീനച്ചിലാറിലും അണക്കെട്ട് വേണം എന്നാണ് കേന്ദ്രജല കമീഷന്‍ റിപ്പോര്‍ട്ട്. ഉപേക്ഷിച്ച പമ്പ-അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പദ്ധതി പ്രളയത്തിെൻറ മറവിൽ തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നു. ഇത് കുട്ടനാട് ഉള്‍പ്പെടെ പ്രദേശങ്ങളെ ബാധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെയാണോ അംഗീകരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ എം.പി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
