ഇരവിപുരത്ത് എൻ.കെ. പ്രേമചന്ദ്രന്റെ മകൻ മത്സരിക്കുമോ? ചർച്ചകൾ തകൃതി
text_fieldsകൊല്ലം: ഇരവിപുരം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിക്കാൻ ആർ.എം.പി ആലോചിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.
പാർട്ടി ആവശ്യപ്പെട്ടാൽ കാർത്തിക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് കാർത്തിക്.
2014 മുതൽ അച്ഛന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാർത്തിക സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സജീവമായി പ്രവർത്തിച്ചു. മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരനായിരുന്നു 2021ൽ ഇരവിപുരത്ത് മത്സരിച്ചിരുന്നത്. ഇക്കുറി ഷിബു ബേബി ജോൺ ചവറയിൽ മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മക്കൾ രാഷ്ട്രീയം സജീവ ചർച്ചയായി മാറുകയും ചെയ്യും.
ഇക്കുറി ഇരവിപുരത്തിന് വേണ്ട് മുസ്‍ലിം ലീഗും അവകാശവാദമുയർത്തുന്നുണ്ട്. ആ സീറ്റ് വിട്ടു നൽകേണ്ടി വന്നാൽ തെക്കൻ കേരളത്തിൽ മറ്റൊരു സീറ്റ് കാർത്തിക്കിന് നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

