Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ കുത്തി...

പിണറായിയെ കുത്തി വി.എസിന്​ മുൻ മന്ത്രിയുടെ പിറന്നാൾ ആശംസ

text_fields
bookmark_border
പിണറായിയെ കുത്തി വി.എസിന്​ മുൻ മന്ത്രിയുടെ പിറന്നാൾ ആശംസ
cancel
camera_alt

വി.എസ്​. അച്യുതാനന്ദൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി

തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറിൽ മ​ന്ത്രിമാർ അനുഭവിച്ച സമ്പൂർണ സ്വാതന്ത്ര്യം എടുത്തുപറഞ്ഞും നിലവിലെ സർക്കാറി​െൻറ അവസ്ഥയിൽ പരിതപിച്ചും വി.എസ്​. അച്യുതാനന്ദന്​ വ്യത്യസ്​തമായ ജൻമദിനാശംസ നേർന്ന്​ മുൻ മന്ത്രിയും ആർ.എസ്​.പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി.

'ഇടതുപക്ഷ രാഷ്​ട്രീയ മൂല്യം കൈവിടാതെ, അന്യവര്‍ഗ സ്വാധീനത്തിന് വിധേയമാകാതെ ഒരു സർക്കാറിനെ നയിച്ച അങ്ങയെക്കുറിച്ച് ജന്മദിനത്തില്‍ ഇത്രയും കുറിച്ചത് കേരളത്തില്‍ ഇടതുപക്ഷത്തി‍െൻറ പേരില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന സർക്കാറി‍െൻറ പരിതാപകരമായ അവസ്ഥ കണ്ടിട്ടാണെന്നും ഇടതുപക്ഷ - കമ്യൂണിസ്​റ്റ്​ നേതാവ് എന്ന നിലയില്‍ അങ്ങയുടെ മഹത്വം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയോടെ കേരളം തിരിച്ചറിയുമെന്നും സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചു.

'അഞ്ചു വര്‍ഷം മന്ത്രിയായി അങ്ങയുടെ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച കാലഘട്ടം പൊതുജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ തിളങ്ങി. അങ്ങ് നല്‍കിയ സ്വാതന്ത്ര്യമായിരുന്നു പ്രധാനകാരണ'മെന്നും വി.എസ്​ സർക്കാറിൽ ജലവിഭവ മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ പറഞ്ഞു.

Show Full Article
TAGS:vs achuthanandan nk premachandran Pinarayi Vijayan 
News Summary - nk premachandran takes a jibe at pinarayi vijayan on birthday wish to vs achuthanandan
Next Story