Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''ഇടതുപക്ഷ ലക്ഷ്യം സാമുദായിക ​ധ്രുവീകരണം, ഇസ്​ലാമോഫോബിയ വളർത്താനുള്ള ​ബോധപൂർവ ശ്രമം''

text_fields
bookmark_border
NK Premachandran
cancel

മലപ്പുറം: താൽക്കാലിക രാഷ്​ട്രീയ നേട്ടത്തിന്​​ സാമുദായിക ധ്രുവീകരണമാണ്​ ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. എടപ്പാള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലി​െൻറ എട്ടാമത് പുരസ്‌കാരം മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന്​ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്​ലിം വിരുദ്ധ രാഷ്​ട്രീയത്തിലൂടെ ബോധപൂർവം ബി.ജെ.പി അടക്കമുള്ള വർഗീയ ഫാഷിസ്​റ്റ്​ സംഘടനകളെ ശാക്​തീകരിക്കുകയാണ്​. ഇസ്​ലാമോഫോബിയ വളർത്താനുള്ള ​ബോധപൂർവ ശ്രമങ്ങളാണിത്​. മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവരുടെ മൗനം ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മെമ​േൻറായും 11,111 രൂപയുമടങ്ങുന്ന പുരസ്​കാരം​ സമ്മാനിച്ചു​. അവാർഡ്​ തുക ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലി​െൻറ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട്​ പാണക്കാട്​ മുനവ്വറലി തങ്ങൾക്ക്​ കൈമാറി.

മുസ്​ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. കഥാകൃത്ത് പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story