Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്
cancel

എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്

text_fields
bookmark_border

ന്യൂഡൽഹി: ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുള്ള അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചത് എം.പി തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

'ഇന്ന് നടന്ന പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ന്യുഡല്‍ഹി എയിംസിൽ അഡ്മിറ്റ് ആകുന്നു. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.' -അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാവിലെ പാർലമെൻറിൽ നടന്ന പ്രതിഷേധത്തിൽ എം.പി പങ്കെടുത്തിരുന്നു. എം.പിമാരായ കെ.സി വേണുഗോപാൽ, ഇ.ടി മുഹമ്മദ് ബഷീർ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയവരും എൻ.കെ പ്രേമചന്ദ്രനൊപ്പം പങ്കെടുത്തിരുന്നു.

Latest Video:

:
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story