ഹൈദരലി തങ്ങൾ: മതസൗഹാർദ്ദത്തിന്റെ മാസ്മരിക മാനുഷിയെന്ന് എൻ.കെ. അലി
text_fieldsകോഴിക്കോട്: അന്തരിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി. മതസൗഹാർദ്ദത്തിന്റെ മാസ്മരിക മാനുഷിയും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഒരുമയുടെ അമരക്കാരനുമാണ് ഹൈദരലി തങ്ങളെന്ന് എൻ.കെ. അലി അനുശോചിച്ചു.
അനുശോചന സന്ദേശത്തിന്‍റെ പൂർണരൂപം:
മതസൗഹാർദ്ദത്തിന്റെ മാസ്മരിക മാനുഷി, ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ഒരുമയുടെ അമരക്കാരൻ, സമുദായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ മാതൃക, മുസ്‌ലിം സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും കൂട്ടായ്മയുടെ നന്മ മരം, ജനാധിപത്യ മതേതര രാഷ്ട്രീയ ചേരിക്ക് സർവ്വ സമ്മതൻ, മഹത്തായ ആദർശ പ്രസ്ഥാനങ്ങളുടെ ആശയുടെ സാരഥി എന്നീ നിലകളിലുള്ള സേവന പരമ്പരയുടെ അപരിഹാര്യമായ തീരാനഷ്ടമാണ് തങ്ങളുടെ വേർപാട്. മെക്കയെ സംബന്ധിച്ചിത്തോളം കനത്ത നഷ്ടവും അഭയ കേന്ദ്രവുമാണ് നഷ്ടമായിരിക്കുന്നത്. ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണം മൂലം കേരള ജനതക്ക് എല്ലാ അർഥത്തിലും തീരാ നഷ്ടമാണെന്നും എൻ.കെ അലി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

