നിസാമുദ്ദീന്‍റെ തിരോധാനത്തിന് ഒരാണ്ട്; പ്രതീക്ഷയോയുടെ മാതാപിതാക്കൾ
text_fieldsപൂച്ചാക്കൽ(ആലപ്പുഴ):പാണാവള്ളിയിൽ വീട്ടിൽ നിന്ന് ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയ പത്താം ക്ലാസുകാരൻ തോട്ടത്തില്‍ നികര്‍ത്ത് താജു-റൈഹാനത്ത് ദമ്പതിമാരുടെ മകൻ നിസാമുദ്ദീനെ കാണാതായിട്ട് ഒരാണ്ട് തികഞ്ഞു.കുട്ടിയെ കുറച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.പി. ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള 11 പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുണ്ടെന്ന് സംഘം വക്തമാക്കി.
നിസാമിന്റെ വീടു സന്ദർശിക്കുകയും അവസാനമായി നിസാം കയറിപോയ സുഹൃത്തിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പുരയിടത്തിലെ കുളം വറ്റിച്ചുനോക്കുകയും ചെയ്തിരുന്നു.നിസാം മൊബൈല്‍ ഫോണ്‍ ബന്ധുകൂടിയായ ഇർഫാനെ എല്‍പ്പിച്ചിരുന്നു. ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കൂട്ടുകാരന്റെ വീട്ടില്‍ പോയ കുട്ടി പിന്നീട് ഏതുവഴി എങ്ങോട്ട് പോയെന്നും ആര്‍ക്കും അറിയില്ല.ശാസ്ത്രീയമായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും അതിലൂടെ വിളിച്ചിട്ടുള്ള മുഴുവന്‍ നമ്പരുകളുടെയും പേരുകാരെ വിളിച്ചുവരുത്തി തെളിവെടുക്കുകയും ചെയ്തിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിലെന്ന് പോലീസ് നേർത്തെ വക്തമാക്കിയിരുന്നു.
ബാംഗ്ലൂർ, മൂന്നാർ എന്നിവിടങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.മൂന്നാറിൽ നിസാമിന്റെ കണ്ടെതായും ഇല്ലെന്നും അവിടെത്തെ നാട്ടുകാർ പറഞ്ഞിരുന്നു.കാണാതായ ദിവസം പ്രധാന റോഡിലെയും കടകളിലെയും ക്യാമറകളും പൊലീസ് പരിശോധിച്ചെങ്കിലും ഒരുതുമ്പുംകിട്ടിയില്ല.കേസില്‍ ആദ്യഘട്ടത്തിൽ 150 പേരെ ചോദ്യംചെയ്യുകയും ആയിരത്തഞ്ഞൂറോളം പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പൊലീസ് പതിക്കുകയും ചെയ്തിരുന്നു.കാണാതായത് മുതൽ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് നിവാരണം ലഭിക്കുകയെന്നത് പ്രത്യേക അന്വേഷണസംഘത്തിന് വെല്ലുവിളിയാകുമ്പോൾ കുട്ടിയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും നാട്ടുകാരും.എന്‍.എസ്.എസ്.സ്‌കൂളില്‍ പഠിച്ച് പത്താംക്ലാസ് പരീക്ഷ എഴുതിയ സമയത്താണ് നിസാമുദ്ദീനെ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
