Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യസുരക്ഷാ...

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 14 മുതല്‍ അരി വിതരണം

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 14 മുതല്‍ അരി വിതരണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള അരിവിതരണം  ഈ മാസം 14ന്  ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി അരി എടുത്തുതുടങ്ങി. റേഷന്‍ വ്യാപാരികളുടെ സമരത്തിലും  ഉടന്‍ ഒത്തുതീര്‍പ്പുണ്ടാക്കും. അതോടെ ഭക്ഷ്യ സുരക്ഷാനിയമം കാര്യക്ഷമമായി നടപ്പാക്കാനാകുമെന്ന്  മന്ത്രി അറിയിച്ചു.  മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഉത്തര മലബാറിലെ റേഷന്‍ വിതരണത്തിലെ സ്തംഭനാവസ്ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയ അവതരണാനുമതി തേടി വി.ടി. ബല്‍റാം അവതരിപ്പിച്ച നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. ഇരുപക്ഷത്തെയും അംഗങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയതോടെ സഭ പലതവണ ബഹളത്തില്‍ മുങ്ങി. മറുപടി  ്രപസംഗം നടത്തുന്നതിനിടെ  മന്ത്രി രാഷ്ട്രീയം പറയുന്നെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍  ഇറങ്ങിപ്പോയി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങിയെന്ന് ബല്‍റാം കുറ്റപ്പെടുത്തി. പൊതുവിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റേഷന്‍ മുടങ്ങി. 

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. അരി വിതരണം തടസ്സപ്പെട്ടതിന് ഭക്ഷ്യസുരക്ഷാനിയത്തെ ചൂണ്ടിക്കാട്ടുന്ന  മന്ത്രി മണ്ണെണ്ണ കിട്ടാത്തതിന്‍െറ കാര്യം പറയുന്നില്ല. റേഷന്‍ കാര്‍ഡിലെ തെറ്റുകളെക്കുറിച്ച്  സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങി. ഇതിനെതിരെ പതിപക്ഷാംഗങ്ങളും രംഗത്തുവന്നതോടെ  ബഹളമായി. റേഷന്‍ വിതരണത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം യു.ഡി.എഫ് സര്‍ക്കാറാണെന്ന് മന്ത്രി തിലോത്തമന്‍ പറഞ്ഞു. മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെയും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. അതോടെ  പ്രതിഷേധവുമായി പ്രതിപക്ഷവും നേരിടാന്‍ ഭരണപക്ഷവും രംഗത്തത്തെി. ഇതോടെ സഭ വീണ്ടും ബഹളത്തിലായി.

ഭക്ഷ്യസുരക്ഷാ നിയമം പാസാക്കി മൂന്നു വര്‍ഷമായിട്ടും നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. അതിന് ഇപ്പോഴത്തെ സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വിശദീകരിച്ചു. 16.01 ലക്ഷം മെട്രിക് ടണ്‍ അരി ലഭിക്കേണ്ട സ്ഥാനത്ത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറച്ച് കേന്ദ്രം നല്‍കിയ കത്തില്‍ മുന്‍മന്ത്രി അനൂപ് ജേക്കബ് ഒപ്പിട്ട് നല്‍കിയതായും മന്ത്രി വെളിപ്പെടുത്തി. ഇതോടെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയും മന്ത്രി രാഷ്ട്രീയം പറയുന്നെന്ന് ആരോപിച്ച് സഭ വിട്ടിറങ്ങുകയും ചെയ്തു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട അരിവിഹിതം കേന്ദ്രത്തില്‍നിന്ന് ചോദിച്ചുവാങ്ങുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ലഭിച്ചതിനെക്കാള്‍ അരി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ണെണ്ണയുടെ കാര്യം കഴിഞ്ഞദിവസം സംസ്ഥാനത്തത്തെിയ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മത്സ്യത്തൊഴിലാളികള്‍ക്ക്  പ്രത്യേകമായി മണ്ണെണ്ണ അനുവദിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.


അര്‍ബുദം: ഊന്നല്‍ പ്രതിരോധത്തിന്
തിരുവനന്തപുരം: അര്‍ബുദ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗചികിത്സക്കൊപ്പം പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ചികിത്സയെക്കാളേറെ പ്രതിരോധത്തിന് പ്രാധാന്യം നല്‍കുമെന്ന് വി.എസ്. ശിവകുമാറിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
അര്‍ബുദ രോഗികളുടെ എണ്ണംവര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സ വികേന്ദ്രീകരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കും. പാവപ്പെട്ടഅര്‍ബുദ രോഗികളെ സഹായിക്കുന്ന സുകൃതം പദ്ധതി നിര്‍ത്തലാക്കില്ല. അര്‍ബുദ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനം വേഗത്തിലാക്കും. ഇതിനായി 29 കോടി അനുവദിച്ചിട്ടുണ്ട്. കൊച്ചി കാന്‍സര്‍ സെന്‍ററിന്‍െറ ഭാഗമായുള്ള ആശുപത്രി ഈമാസം 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഹെല്‍ത്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ബുദ രോഗികളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. 


താറാവുകര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം 
തിരുവനന്തപുരം: പക്ഷിപ്പനി മൂലം നഷ്ടം സംഭവിച്ച താറാവുകര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സുരേഷ് കുറുപ്പിനെ മന്ത്രി കെ. രാജു അറിയിച്ചു. പക്ഷിപ്പനി മൂലം ആലപ്പുഴയില്‍ 3,05,691-ഉം കോട്ടയത്ത് 64,707 -ഉം താറാവുകളെയാണ് കൊന്നൊടുക്കിയത്. രണ്ടുമാസം പ്രായമായ ഒരു താറാവിന് 200 രൂപ, രണ്ടുമാസത്തില്‍താഴെ പ്രായമുള്ളവക്ക് 100 രൂപ എന്നക്രമത്തില്‍ ആയിരിക്കും നഷ്ടപരിഹാരം. മുട്ട നശിപ്പിക്കുന്നവര്‍ക്ക് ഒന്നിന് അഞ്ചുരൂപ വീതവും നഷ്ടപരിഹാരമായി നല്‍കും. നഷ്ടപരിഹാരം നല്‍കുന്നതിന് ഉദ്ദേശം ആറുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നഷ്ടപരിഹാരം നല്‍കുമെങ്കിലും താറാവുകര്‍ഷകരുടെ ബാങ്ക്വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാറിന് സാധിക്കില്ളെന്നും മന്ത്രി അറിയിച്ചു.


ആദിവാസിവായ്പ എഴുതിത്തള്ളല്‍: വകുപ്പുതല അന്വേഷണം നടത്തും –മന്ത്രി ബാലന്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആദിവാസികളുടെ വായ്പ എഴുതിത്തള്ളിയതില്‍ ക്രമക്കേട് നടന്നെന്ന പരാതികളില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണചുമതല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിന് വിടുമെന്നും ഒ.ആര്‍. കേളുവിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. പട്ടികവിഭാഗത്തിനുള്ള ആനുകൂല്യം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ഭരണാധികാരികളെയും അനുവദിക്കില്ല. എന്നാല്‍, മന്ത്രിബന്ധുവെന്ന പേരില്‍ അര്‍ഹര്‍ക്ക് ആനുകൂല്യം നിഷേധിക്കാനാവില്ല. ആരെയും അനാവശ്യമായി ക്രൂശിക്കില്ളെന്നും മന്ത്രി പറഞ്ഞു. 

 പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം മന്ത്രി അംഗീകരിച്ചില്ല. പരാതി വന്നപ്പോള്‍ത്തന്നെ താന്‍ പരിശോധിച്ചെന്നും ഒരാളുടെയും ലക്ഷത്തിനുമേല്‍ തുക എഴുതിത്തള്ളിയിട്ടില്ളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ അടുത്ത ബന്ധുക്കളായ ആരുടെയും വായ്പ എഴുതിത്തള്ളിയില്ളെന്നും അദ്ദേഹം പറഞ്ഞു.  ദക്ഷിണേന്ത്യയിലെ എട്ട് തീര്‍ഥാടനകേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രസാദ്പദ്ധതിയില്‍ ഗുരുവായൂര്‍ ക്ഷേത്രവും ഉള്‍പ്പെടുമെന്ന് കെ.വി. അബ്ദുല്‍ ഖാദറിനെ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 

റോഡ്വികസനം, സ്മാരകങ്ങളുടെ സംരക്ഷണം, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, കുടിവെള്ള വിതരണം, വിശ്രമമുറികള്‍, ഓപണ്‍എയര്‍ തിയറ്റര്‍, വൈ-ഫൈ സൗകര്യം, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഈ വര്‍ഷം കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. സംഭരണവില കിലോക്ക് 22.50 ആയി വര്‍ധിപ്പിച്ചതായും കെ. കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. വരള്‍ച്ചയില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ഹെക്ടര്‍ ഒന്നിന് 13,500 രൂപയും വിള ഇന്‍ഷുറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് അതിനുപുറമെ ഹെക്ടറിന് 12,500 രൂപയും നല്‍കും. വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാല്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ഉണ്ടാകുമെന്നും യു.ആര്‍. പ്രദീപിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

കേന്ദ്രത്തിന്‍േറത് സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക് –ഐസക്
തിരുവനന്തപുരം:500, 1000 നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയത് സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമ സഭയില്‍  പറഞ്ഞു. നിലവില്‍ പരിഭ്രാന്ത്രിയുടെ ആവശ്യമില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമുള്ള പ്രഖ്യാപനമാണ് പരിഭ്രാന്തിക്ക് കാരണം.എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വരുംദിവസങ്ങളില്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെക്കേണ്ടിവരും. ബാങ്കുകള്‍ കാര്യക്ഷമമാകാതെ ട്രഷറി നടപടി സുതാര്യമാവില്ല. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എന്നിവരെ മന്ത്രി അറിയിച്ചു. സഹകരണബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതില്‍ കോടതി ഇടപെടലുണ്ടെന്നും കോടതിവിധിയുടെ അടിസ്ഥാനത്തിലേ നിക്ഷേപകരുടെ വിവരം നല്‍കാനാകൂവെന്നും സഹകരണമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. അതേസമയം, ബാങ്കിന്‍െറ മിനിറ്റ്സും മറ്റ് തീരുമാനങ്ങളും കൈമാറുന്നതില്‍ നിയമം തടസ്സമല്ളെന്നും അദ്ദേഹം പറഞ്ഞു.


ബി.ജെ.പി നേതാവിന്‍െറ പരാമര്‍ശം: സഭയില്‍ പ്രതിഷേധം
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ വിമര്‍ശിക്കുകയും കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണമെന്ന് അഭിപ്രായപ്പെടുകയും ചെയ്ത ബി.ജെ.പി നേതാവ് റാം മാധവിനെതിരെ നിയമസഭയില്‍ പ്രതിഷേധം. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് സംസാരിക്കവെ കെ.സി. ജോസഫാണ് പ്രസ്താവന ചൂണ്ടിക്കാട്ടിയത്. സഭ ഒന്നടങ്കം ഇക്കാര്യത്തില്‍ പ്രതിഷേധിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പറഞ്ഞു. സംസ്ഥാനത്തുണ്ടായ പ്രയാസങ്ങള്‍ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ഇതിനകം സംസ്ഥാനം ഈ വിഷയത്തില്‍ കത്തയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ കത്ത് മുഖ്യമന്ത്രിക്ക് വന്നതായും ഐസക് പറഞ്ഞു. കേരളത്തെ ബി.ജെ.പി അപമാനിച്ചെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തിലും ഐസക് കുറ്റപ്പെടുത്തി.


അരിവിതരണം സ്തംഭിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി രാഷ്ട്രീയപ്രസംഗം നടത്തുന്നു –ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനമെങ്ങും അരിവിതരണം സ്തംഭിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി തിലോത്തമന്‍ നിയമസഭയില്‍ രാഷ്ട്രീയപ്രസംഗം നടത്തി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുന്നതിനുപകരം മന്ത്രി രാഷ്ട്രീയപ്രസംഗം നടത്തിയെന്നാരോപിച്ച് നിയമസഭയില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  റേഷന്‍വിതരണം മുടങ്ങിയതിന്‍െറ ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാനിയമത്തിനുമേല്‍ കെട്ടിവെച്ച് മന്ത്രി കൈകഴുകുകയാണ്. ചെയ്യേണ്ടതൊന്നും ചെയ്യാതെ മുന്‍ സര്‍ക്കാറിനെ കുറ്റംപറഞ്ഞിരുന്നാല്‍ ജനങ്ങള്‍ക്ക് അരികിട്ടില്ളെന്നും ചെന്നിത്തല പറഞ്ഞു.

ധനസഹായം 10 ലക്ഷമാക്കി; അഭിഭാഷക ക്ഷേമനിധിബില്‍ പാസായി 
തിരുവനന്തപുരം: കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതിബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. അഭിഭാഷക ക്ഷേമനിധിയില്‍നിന്ന് ലഭിക്കുന്ന ധനസഹായം അഞ്ചുലക്ഷത്തില്‍നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതിബില്‍. 40 വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നവര്‍ക്കാണ് പരമാവധി സഹായമായ 10 ലക്ഷം രൂപ ലഭിക്കുക. അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ചായിരിക്കും ധനസഹായത്തിന്‍െറ തോത്. ധനസഹായത്തിനൊപ്പം ക്ഷേമനിധിയിലേക്കുള്ള അംശാദായം വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നല്‍കേണ്ട പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍നിന്ന് 25,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ചികിത്സാസഹായം 5000 രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റു ക്ഷേമനിധികളെപ്പോലെ തൊഴിലുടമകളുടെ വിഹിതം ലഭിക്കാത്തതാണ് അഭിഭാഷക ക്ഷേമനിധി നേരിടുന്ന പ്രധാന പ്രശ്നമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. കോര്‍ട്ട്ഫീസ് സ്റ്റാമ്പിന്‍െറയും വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പിന്‍െറയും വിപണനത്തിലൂടെയാണ് ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിഹിതം കണ്ടത്തെുന്നത്. അംശാദായത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്താതെ ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാകില്ളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കക്ഷികള്‍ക്കും പ്രതികള്‍ക്കും വക്കീലന്മാര്‍ക്കുമടക്കം കോടതികളില്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിസ്ഥാന സൗകര്യവികസനത്തിനും സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പ്രാക്ടീസ് ആരംഭിക്കുന്ന യുവഅഭിഭാഷകര്‍ക്ക് സ്റ്റൈപ്പന്‍റ് നല്‍കുന്നതാണ് മറ്റൊരു ഭേദഗതി. പ്രതിമാസ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതോടെ മാത്രമേ അഭിഭാഷകവൃത്തിയിലേക്ക് ഏറ്റവും കഴിവുള്ളവര്‍ കടന്നുവരുകയുള്ളൂവെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

എല്ലാ ടോളുകളും തട്ടിപ്പ്, അവസാനിപ്പിക്കാന്‍ നടപടി
തിരുവനന്തപുരം: സര്‍ക്കാറിന് ധനനഷ്ടമില്ലാത്ത രീതിയില്‍ ടോള്‍  അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. എല്ലാ ടോളുകളും തട്ടിപ്പാണ്. ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ തുക കിട്ടിയിട്ടും പലയിടങ്ങളിലും അത് തുടരുന്നു. പിരിക്കുന്ന തുകയെക്കുറിച്ച് കണക്കുകളൊന്നും ലഭ്യവുമല്ല. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ മരാമത്ത് മന്ത്രി ചെയര്‍മാനായ സമിതിയിലെ ഫിനാന്‍സ് ഓഫിസര്‍ ഏഴ് കോടി സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കി. ഇവിടെ നിര്‍മാണത്തിന് ചെലവഴിച്ചതിന്‍െറ മൂന്നിരട്ടിയോളം ടോളിലൂടെ പിരിച്ചിട്ടുണ്ട്. എന്നിട്ടും ഏഴ് കോടി കൂടി നല്‍കണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ എല്ലാ ടോളുകളും വിലയിരുത്തി നിര്‍ത്താവുന്നത് നിര്‍ത്തലാക്കും. ¥ൈഹബി ഈഡന്‍െറ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം.


സി-ആപ്റ്റിനെ സെന്‍റര്‍ ഫോര്‍ ബ്രയില്‍ സ്റ്റഡീസായി ഉയര്‍ത്തും
തിരുവനന്തപുരം:  കേരള സ്റ്റേറ്റ് സെന്‍റര്‍ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയിനിങ്ങിലെ (സി-ആപ്റ്റ്) ബ്രെയില്‍ അച്ചടി സൗകര്യമുള്ള പ്രസിനെ സെന്‍റര്‍ ഫോര്‍ ബ്രെയില്‍ സ്റ്റഡീസ് ആയി ഉയര്‍ത്താനുള്ള നിര്‍ദേശം ആസൂത്രണബോര്‍ഡിന് സമര്‍പ്പിച്ചതായി മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ബി. സത്യന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.കിഫ്ബിയുടെ സഹായത്തോടെ 25 കോടി രൂപയോളം ചെലവഴിച്ച്കോട്ടയത്ത് ഹൈടെക് പ്രിന്‍റിങ് യൂനിറ്റ് സ്ഥാപിക്കാനും ഇപ്പോള്‍ തിരുവനന്തപുരത്തെ ട്രെയിനിങ് സെന്‍റര്‍ മൂന്നുകോടി രൂപ ചെലവഴിച്ച് ആധുനീകരിക്കുന്നതിനുമുള്ള പദ്ധതി ആസൂത്രണബോര്‍ഡിന്‍െറ പരിഗണനയിലാണ്.സി-ആപ്റ്റില്‍ ഇ-മാനേജ്മെന്‍റിന് ആവശ്യമായ യന്ത്രസംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ആധുനീകരണത്തിന്‍െറ ഭാഗമായി ഫോര്‍ കളര്‍ വെബ് ഓഫ്സെറ്റ് പ്രസ് സ്ഥാപിക്കും. അഞ്ച് കളര്‍ പ്രിന്‍റിങ്ങിനുള്ള യന്ത്രവും സ്ഥാപിക്കും. ഇതോടെ നിലവില്‍ അച്ചടിച്ചുവരുന്ന മൂന്നു കോടി ലോട്ടറി എന്നത് 15 കോടിയാക്കാനാകും. ഇതോടൊപ്പം രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കോര്‍ട്ട് ഫീസ് ബില്‍ പാസായി 
തിരുവനന്തപുരം: കേരള കോര്‍ട്ട് ഫീസും വ്യവഹാര സലയും (ഭേദഗതി) ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. വരുമാന സമാഹരണത്തിന്‍െറ ഭാഗമായാണ് ബില്‍ ഭേദഗതി ചെയ്തത്. കേരള നിയമസഹായനിധിയുടെ 70 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ഷേമനിധിക്കും 30 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ളര്‍ക്ക് ക്ഷേമനിധിക്കും നീക്കിവെക്കണമെന്നാണ് ബില്ലിലെ പ്രധാന ഭേദഗതി. ഇത്തരത്തില്‍ നീക്കിവെക്കുന്ന തുകയില്‍ 10 ശതമാനം വീതം വ്യവഹാരികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ വിനിയോഗിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. മറ്റ് ക്ഷേമനിധികളെപ്പോലെ തൊഴിലുടമകളുടെ വിഹിതം ലഭിക്കാത്തതാണ് അഭിഭാഷക ക്ഷേമനിധി നേരിടുന്ന പ്രധാന പ്രശ്നമെന്ന് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കോര്‍ട്ട് ഫീസ് സ്റ്റാമ്പിന്‍െറയും വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പിന്‍െറയും വിപണനത്തിലൂടെയാണ് ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിഹിതം കണ്ടത്തെുന്നത്. അംശാദായത്തില്‍ കാലാനുസൃത വര്‍ധന വരുത്താതെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാകില്ളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കക്ഷികള്‍ക്കും പ്രതികള്‍ക്കും വക്കീലന്മാര്‍ക്കുമടക്കം കോടതികളില്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിസ്ഥാന സൗകര്യവികസനത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - niyamasabha
Next Story