Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുക്കൂർ വധക്കേസിൽ...

ഷുക്കൂർ വധക്കേസിൽ നിയമസഭ സ്​തംഭിച്ചു

text_fields
bookmark_border
ഷുക്കൂർ വധക്കേസിൽ നിയമസഭ സ്​തംഭിച്ചു
cancel

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ അടിയന്തരപ്രമേയ നോട്ടീസ്​ അവതരണത്തിന്​ അനുമതി നിഷേധിച്ചതിനെതുടർ ന്ന്​ നിയമസഭ സ്​തംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 10.40 ഒാടെ സഭ അനിശ്ചിതകാലത്തേക്ക്​ പിരിഞ്ഞു. 14ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിൻറ അവസാന നാൾ മുദ്രാവാക്യം വിളികളിലും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേ ധത്തിലും മുങ്ങി. സഭ വിട്ട പ്രതിപക്ഷാംഗങ്ങൾ കവാടത്തിൽ ധർണ നടത്തി.

അരിയിൽ ഷുക്കൂർ വധക്കേസിൽ സഭാംഗമായ ടി.വി. ര ാ​േജഷിനെ പ്രതിയാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ്​ കോൺഗ്രസിലെ സണ്ണി ജോസഫ്​ ​അടിയന്തരപ്രമേയനോട്ടീസ്​ നൽകി യത്​. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സംബന്ധിച്ച്​ സഭയിൽ ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലെന്നും സർക്കാ റുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നോട്ടീസിൽ പ്രതിപാദിച്ചിട്ടി​ല്ലെന്നും ചൂണ്ടിക്കാട്ടി​ സ്​പീക്കർ പി. ശ ്രീരാമകൃഷ്​ണൻ അനുമതി നിഷേധിച്ചു​. എന്നാൽ, ചട്ടം 53 പ്രകാരം പ്രമേയം അനുവദിക്കാമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ച െന്നിത്തല പറഞ്ഞു. എം.എൽ.എ പ്രതിയാക്കപ്പെട്ടത്​ ഗൗരവമുള്ള സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സ്​പീക്കർ വഴങ്ങിയില്ല.

ഒന്നാമത്​ സബ്​മിഷനായി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവര​ുന്നതിന്​ അനുമതി നൽകാമെന്ന്​ സ്​പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല. അൻവർ സാദത്ത്​, അനിൽ അക്കര, എൽദോസ്​ കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സ്​പീക്കറുടെ ഡയസിന്​ മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷത്തെ പിൻബഞ്ചിൽനിന്ന്​ എൻ.എം. ഷംസീർ, എം. സ്വരാജ്​, എം. മൊഹ്​സിൻ തുടങ്ങിയവർ മുൻനിരയിൽ എത്തിയെങ്കിലും സ്​പീക്കർ അവരെ സ്വന്തം സീറ്റുകളിലേക്ക്​ മടക്കി. ബഹളം തുടരുന്നതിനിടെ മറ്റ്​ നടപടികളിലേക്ക്​ സഭ കടന്നു. ഉച്ചക്ക്​ ഒന്നുമുതൽ രണ്ടുവരെ ചർച്ച ചെ​േയ്യണ്ട കേരള ധനവിനിയോഗം ബിൽ നേരത്തെ പാസാക്കിയത്​, ധനമന്ത്രിയുടെ അഭാവത്തിലാണ്​. മന്ത്രി സി. രവീന്ദ്രനാഥ്​ ധനമന്ത്രിക്ക്​ വേണ്ടി ബില്ല്​ അവതരിപ്പിച്ചു.

സ്​പീക്കറിൽനിന്ന്​ നീതി ലഭിച്ചില്ല -പ്രതിപക്ഷം

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസ്​ സംബന്ധിച്ച വിഷയം സഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കുന്ന കാര്യത്തിൽ​ സ്​പീക്കറിൽനിന്ന്​ നീതി ലഭിച്ചില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. സബ്​മിഷനായി അവതരിപ്പിക്കാൻ അനുമതി നൽകാമെന്ന്​ സ്​പീക്കർ പറഞ്ഞതിലൂടെ അടിയന്തരപ്രമേയം കൊണ്ടുവരുന്നതിൽ നിയമതടസ്സമി​ല്ലെന്ന്​ വ്യക്തമാണ്​. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനും നിയമസഭാംഗമായ ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം നൽകിയത്​ തിങ്കളാഴ്​ചയാണ്​. അതിനാലാണ്​ അടുത്തദിവസം അടിയന്തരപ്രമേയ നോട്ടീസ്​ നൽകിയത്​. കേസ്​​ പഴയതാണെന്ന സ്​പീക്കറുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം അവസാനിച്ചു
തിരുവനന്തപുരം: ബജറ്റ്​ അവതരണത്തിന്​ ചേർന്ന നിയമസഭ സമ്മേളനം അവസാനിച്ചു. 10​ ദിവസമാണ്​ സഭ ചേർന്നത്​. അവസാന ദിവസം ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്​ സഭ സ്​തംഭിക്കുകയും ചെയ്​തു. ജനുവരി 25ന്​ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ്​ സമ്മേളനം ആരംഭിച്ചത്​. 31ന്​ ബജറ്റ്​ അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിനു​മുമ്പ്​ സമ്പൂർണമായി ബജറ്റ്​ പാസാക്കാനാണ്​ ഉദ്ദേശിച്ചിരുന്നതെങ്കില​ും ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം ആസന്നമായ സാഹചര്യത്തിൽ ഒഴിവാക്കുകയായിരുന്നു. വോട്ട്​ ഒാൺ അക്കൗണ്ട്​ പാസാക്കിയാണ്​ സഭ പിരിഞ്ഞത്​. കേരള ബാങ്ക്​ രൂപവത്​കരണത്തിനായി ജില്ല ബാങ്കുകൾ ലയിപ്പിക്കുന്നതിനുള്ള ബില്ലും പാസാക്കി. എട്ട്​ അടിയന്തര പ്രമേയ നോട്ടീസ്​, 240 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ, 2768 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ,16 ശ്രദ്ധക്ഷണിക്കലുകൾ, 99 സബ്​മിഷനുകൾ എന്നിവ സഭ പരിഗണിച്ചു.

ജയരാജനെയും രാജേഷിനെയും അറസ്​റ്റ്​ ചെയ്യണം –യു.ഡി.എഫ്​
തി​രു​വ​ന​ന്ത​പു​രം: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി.​ബി.​െ​എ പ്ര​തി​ചേ​ർ​ത്ത സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, ടി.​വി. രാ​ജേ​ഷ്​ എം.​എ​ൽ.​എ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ്. ഇ​വ​രെ പ​ര​സ്യ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ സി.​പി.​എം ചെ​യ്യു​ന്ന​ത്. ​ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കു​ഞ്ഞ​ന​ന്ത​നെ മ​ഹ​ത്വ​വ​ത്​​ക​രി​ക്കു​ന്ന സി.​പി.​എം സ​മീ​പ​നം തി​രു​ത്ത​ണ​മെ​ന്നും യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ്​​നാ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​ത സ​ബ്​ ക​ല​ക്​​ട​റെ പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ച്ച ദേ​വി​കു​ളം എ​ൽ.​എം.​എ​യെ​യും സി.​പി.​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന്​ പ​റ​യാ​നാ​വി​ല്ല.

റി​സ​ർ​വ്​ ബാ​ങ്ക്, ന​ബാ​ർ​ഡ്​ എ​ന്നി​വ​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന കേ​ര​ള ബാ​ങ്കു​മാ​യി സ​ഹ​ക​രി​ക്കി​ല്ല. പാ​ഴാ​യ കേ​ര​ള​ത്തി​​​െൻറ 1000 ദി​വ​സ​ങ്ങ​ളാ​ണ്​ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഒാ​ഖി, പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്.യു.​ഡി.​എ​ഫ്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ 18ന്​ ​ന​ട​ക്കും. അ​ന്നു​ത​ന്നെ യു.​ഡി.​എ​ഫ്​ യോ​ഗ​വും ചേ​രു​ന്നു​ണ്ട്. സ​ഹ​ക​രി​ക്കാ​ൻ ക​ത്ത്​ ന​ൽ​കി​യ പാ​ർ​ട്ടി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ വി​വ​ര​ങ്ങ​ൾ യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. 18ന്​ ​ശേ​ഷം തീ​രു​മാ​ന​മു​ണ്ടാ​കും. ഇൗ ​പാ​ർ​ട്ടി​ക​ൾ യു.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ജയരാജനെ പ്രതിചേർത്തത്​ ഉചിതം; അതിശയോക്തിയില്ല –കെ.പി.എ. മജീദ്​
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്രം സി.​പി.​എം പാ​ർ​ട്ടി ഒാ​ഫി​സു​ക​ളാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. പി. ​ജ​യ​രാ​ജ​ൻ അ​റി​യാ​തെ അ​വി​ടെ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കി​ല്ല. ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ജ​യ​രാ​ജ​നെ പ്ര​തി​ചേ​ർ​ത്ത ന​ട​പ​ടി ഉ​ചി​ത​മാ​ണ്. ഇ​തി​ൽ ഒ​ട്ട​ും അ​തി​ശ​യോ​ക്തി​യി​ല്ല. അ​ദ്ദേ​ഹ​ത്തെ പ്ര​തി​ചേ​ർ​ത്ത​തി​ലൂ​ടെ ക​ണ്ണൂ​രി​ൽ ന​ട​ന്ന എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും ചു​രു​ള​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​റു​തി​വ​രു​മെ​ന്നാ​ണ്​ മു​സ്​​ലിം ലീ​ഗ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​​ത്. ലോ​ക്​​സ​ഭ​സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക്​ 18ലെ ​ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​കും. രാ​ജ്യ​സ​ഭ​സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabhakerala newsmalayalam news
News Summary - Niyamasabha Disperse-Kerala News
Next Story