നിയമസഭാ അവലോകനം: ഇരുത്തിപ്പൊരിക്കാൻ പ്രമേയം
text_fields'സത്യവിശ്വാസികളേ, ഉൗഹത്തിൽനിന്ന് മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഉൗഹത്തിൽ ചിലത് കുറ്റകരമാകുന്നു. സഹോദരൻ മരിച്ചുകിടക്കുേമ്പാൾ അവെൻറ മാംസം ഭക്ഷിക്കുവാൻ നിങ്ങളിൽ ആരെങ്കിലും ഇഷ്ടപ്പെടുമോ?' വിശുദ്ധ ഖുർആെൻറ വരികൾ ഉദ്ധരിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വികാരാധീനനായി.
മണിക്കൂറുകൾ സഭയിൽ വിചാരണ ചെയ്യപ്പെട്ട വിഷമം ശബ്ദത്തിലും ശരീരഭാഷയിലും നിഴലിച്ചു. വികാരവിക്ഷോഭത്തിൽ വീർപ്പുമുട്ടി അദ്ദേഹം ചോദിച്ചു: 'എനിക്കെതിരെ പ്രമേയത്തിന് നോട്ടീസ് നൽകിയതിനു പിറ്റേന്ന് ഉമ്മറിന് സീറ്റ് നഷ്ടപ്പെട്ടില്ലേ?' മഞ്ചേരി സീറ്റാണ് സ്പീക്കർ ഉദ്ദേശിച്ചത്. അതറിയാത്തപോലെ ഉമ്മർ പ്രതികരിച്ചു: ഏത് സീറ്റ്? എെൻറ സീറ്റിലല്ലേ ഞാനിരിക്കുന്നത്?
സപീക്കറെ നീക്കണമെന്ന പ്രമേയം ചർച്ചക്കെടുത്തപ്പോൾ കീഴ്വഴക്കപ്രകാരം െഡപ്യൂട്ടി സപീക്കർ വി. ശശിയാണ് സഭ നിയന്ത്രിച്ചത്. െഡപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിൽ ഇരിക്കേണ്ട സ്പീക്കർ അപ്പോൾ അവിടെയില്ലായിരുന്നു. കെ.സി. ജേസഫ് വിട്ടില്ല. മറുപടി പറയേണ്ട 'സപീക്കർ എവിടെ'യെന്ന ക്രമപ്രശ്നവുമായി എണീറ്റപ്പോൾ സ്പീക്കർ കടന്നുവന്നു.
സ്പീക്കറെ ഏറെ കടന്നാക്രമിച്ചത് പ്രതിപക്ഷനേതാവ് തന്നെയാണ്. മുൻ നിയമസഭയിൽ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ, അച്ചടക്കലംഘനത്തിന് ശിക്ഷിക്കപ്പെട്ട ഒരാളിൽനിന്ന് മാന്യത പ്രതീക്ഷിക്കാൻ പാടില്ലെന്നുവരെ രമേശ് പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യു നേതാവായിരുന്ന രമേശ് അവിടെ നടത്തിയ പ്രസംഗം സ്പീക്കറുടെ ഒാർമയിലുണ്ടായിരുന്നു.
മനുഷ്യെൻറ 'തലക്കും തെങ്ങിെൻറ കുലക്കും വിലയില്ലാതായെന്നു' പറഞ്ഞ കെ.എസ്.യുക്കാരൻ ആ നിലയിൽ നിന്ന് ഇപ്പോഴും വളർന്നിട്ടിെല്ലന്ന് സ്പീക്കർ തിരിച്ചടിച്ചു. പ്രതിപക്ഷ ഉപേനതാവായ ഡോ. എം.കെ. മുനീറാകെട്ട, കലാമണ്ഡലം രാമൻകുട്ടിയാശാനെപ്പോലെ ഒരുഭാഗത്ത് കത്തിയും മറുഭാഗത്ത് മിനുക്കുമായി വേഷം പകർന്നാടുകയാണ്. സർക്കാറിനെ അടിക്കാൻ ധൈര്യമില്ലാത്തതിനാൽ തന്നെ അടിക്കാൻ നോക്കുന്നവരെ കാണുേമ്പാൾ സ്പീക്കർക്ക് ഒാർമവരുന്നത് ഗോഡ്ഫാദറിലെ ഇന്നസെൻറിെൻറ കഥാപാത്രത്തെയാണ്.
പ്രമേയം അവതരിപ്പിച്ച എം. ഉമ്മറും ഒരു മയവുമില്ലാതെയാണ് സ്പീക്കറെ വലിച്ചുകീറിയത്. സ്വപ്ന സുരേഷുമായുള്ള വ്യക്തിബന്ധവും കുടുംബബന്ധവും ഡിേപ്ലാമാറ്റിക് ബന്ധവുമൊെക്ക മാധ്യമങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ നിയമനടപടി എടുക്കാത്തതിനാലാണ്, ഉമ്മർ സ്പീക്കറെ സംശയിക്കുന്നത്.
മാധ്യമവാർത്തയുടെ പേരിൽ അവാസ്തവ ആരോപണം നടത്തുന്ന പ്രതിപക്ഷം, ശൂന്യതയിൽനിന്ന് വിഭൂതിയെടുക്കുന്ന ജാലവിദ്യയാണോ നടത്തുന്നതെന്ന് തടസ്സവാദമുന്നയിച്ച എസ്. ശർമ സംശയിച്ചു. പ്രതിപക്ഷനേതാവിെൻറ ഇഫ്താർപാർട്ടിയിൽ സ്വപ്ന സുരേഷ് പെങ്കടുത്തത് ശർമ ഒാർമിപ്പിച്ചപ്പോൾ ക്ഷണിച്ചത് യു.എ.ഇ കോൺസൽ ജനറലിനെയാണെന്നും ഇവർ വന്നുകയറുകയായിരുെന്നന്നും ചെന്നിത്തല മറുപടി നൽകി.
ഹവാലയിലും റിവേഴ്സ് ഹവാലയിലും ഡോളർകടത്തിലും സ്വർണക്കടത്തലും മാത്രമല്ല, നിയമസഭാമന്ദിരത്തിെല മരാമത്തുപണിയിലും പി.ടി. തോമസ് സ്പീക്കറുടെ പങ്ക് കണ്ടെത്തി. നിയമസഭാമന്ദിരം പൊതുസ്വത്തായതിനാൽ അതിൽ മുടക്കുന്നത് ധൂർത്തായി മുല്ലക്കര കണ്ടില്ല. താജ്മഹൽ എങ്ങനെ ധൂർത്താകും എന്നാണ് ചോദ്യം.
ആരോപണങ്ങൾ വന്ന നിലക്ക് സ്പീക്കർ, പദവിയിൽനിന്ന് സ്വയം ഒഴിവാകുമെന്നാണ് മോൻസ് ജോസഫ് കരുതിയത്. നാലരവർഷം കഷ്ടപ്പെട്ട പ്രതിപക്ഷനേതാവിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് വീണാ ജോർജിെൻറ പരിഹാസം.
െചന്നിത്തലയെ ഇൻറർവ്യൂ ചെയ്ത് ലോകപ്രശസ്തനാക്കിയ സഭാ ടി.വിയിലും ക്രമക്കേട് കണ്ടെത്തിയത് ജയിംസ് മാത്യുവിന് രസിച്ചില്ല. ജയിംസ് മാത്യുവാണ് ഇൻറർവ്യൂ നടത്തിയതെന്നും അതിനാലാണ് മെച്ചപ്പെട്ടതെന്നുമായി രമേശ്. ചർച്ചക്കുശേഷം പ്രമേയം വോട്ടിനിടാനൊന്നും പ്രതിപക്ഷം െമനെക്കട്ടില്ല. സ്പീക്കർ രാജിസന്നദ്ധത പ്രകടിപ്പിക്കാത്തതിൽ പ്രതിഷേധിച്ച അവർ ഇറങ്ങിപ്പോകുേമ്പാൾ പ്രമേയത്തെ അനുകൂലിച്ച ഒ. രാജഗോപാലും ഒപ്പം കൂടി. ഭരണെബഞ്ചുകളിൽനിന്ന് പരിഹാസമുയർന്നു: 'കോലീബി സഖ്യം'.