നിയമസഭ അലവോകനം: ഭാസ്കര പേട്ടലരും തൊമ്മിമാരും
text_fieldsതിരുവനന്തപുരം: മന്ത്രിസഭയെന്നാൽ ഭാസ്കര പേട്ടലരും കുറേ തൊമ്മിമാരുമാണ്. മന്ത്രിസഭ യോഗത്തിൽപോലും ഇവർ വായ തുറക്കില്ല. മുഖ്യമന്ത്രിയുടെ തോന്ന്യാസം മാത്രമാണ് സംസ്ഥാന ഭരണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം.
മുൻ സർക്കാറിെൻറ കാലത്തു പൂർത്തിയാക്കിയവ ഉദ്ഘാടനം ചെയ്യുന്നതാണ് ഇൗ സർക്കാറിെൻറ വികസനം. അന്ന് സമരംകൊണ്ട് വിലക്കിയ ഗെയിൽ പദ്ധതി പൂർത്തിയാക്കിയിട്ട് ഇപ്പോൾ ഗീർവാണം അടിക്കുന്ന സി.പി.എം കോൺഗ്രസിനെ ദുർബലമാക്കി ബി.ജെ.പിയെ വളർത്താൻ ശ്രമിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം എക്ൈസസ് മന്ത്രിെക്കതിരേ അഴിമതി ആരോപണം ഉന്നയിച്ചു.
ഇടതുപക്ഷക്കാരനും 'ദേശീയ മുസ്ലിമുമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന' വി. അബ്ദുറഹിമാന് കോൺഗ്രസിനെ വലിയ ഇഷ്ടമാണ്. പക്ഷേ, നയവൈകല്യം മൂലം ആ പാർട്ടി ഇല്ലാതാകുകയാണ്. വർഗീയപ്രീണനമാണ്, കാരണം. ഇപ്പോൾ ബിഷപ്പുമാരുടെ അരമനകളിൽ കേക്കുമായി കയറിയിറങ്ങുന്നത്രേ. വർഗീയ കക്ഷികളുമായി നടത്തുന്ന ചർച്ചയാണ് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പു മുന്നൊരുക്കമെന്ന് എം. മുകേഷും കണ്ടെത്തി.
സ്വർണക്കടത്തിനെപറ്റി അടിയന്തര പ്രമേയ ആവശ്യം വഴി മുഖ്യമന്ത്രിയെ ഇകഴ്ത്തിയ പി.ടി. േതാമസിനോട് സി.പി.എം അംഗങ്ങൾക്ക് രോഷമായിരുന്നു. ഒരിക്കലും കുനിയാത്ത ശിരസ്സും തളരാത്ത മനസ്സുമായി മഹാനായ മുഖ്യമന്ത്രി വിജയഗീതം പാടുേമ്പാൾ പ്രതിപക്ഷത്ത് വിലാപഗീതമാണെന്ന് പി.കെ. ശശി പരിതപിച്ചു.
ഒരേസമയം ജമാഅത്തിനെയും ബി.ജെ.പിയെയും കൂട്ടുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് ദേശീയപ്രസ്ഥാനത്തിെൻറ മണവും ഗുണവും നഷ്ടമായതിലാണ് സി.പി.െഎയുടെ ആർ. രാമചന്ദ്രനു വിഷമം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടിയെ കെട്ടിപ്പിടിച്ച സി.പി.എം ഇപ്പോൾ ആ പാർട്ടിയുടെ പേരിൽ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് ഡോ. എം.കെ. മുനീറിെൻറ കുറ്റപ്പെടുത്തൽ. പക്ഷേ, ലീഗ് ഇതിലും വലിയ വെള്ളിയാഴ്ച കണ്ടവരത്രേ!
കള്ളക്കടത്തുകേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെെട്ടന്ന് പ്രതിപക്ഷം ആരോപിച്ച സ്വപ്ന സുരേഷിന് പ്രതിപക്ഷ നേതാവ് വിരുന്നു നൽകിയതെന്തിനാണെന്നാണ് എ. പ്രദീപ് കുമാറിനു മനസ്സിലാവാത്തത്. കള്ളക്കടത്തിനു കൂട്ടുനിന്ന പിണറായി, കമ്യൂണിസ്റ്റാണോയെന്ന് പി.ടി. തോമസ് അത്ഭുതം കൂറി.
അന്ധനായ ധൃതരാഷ്ട്രർ പുത്രവാത്സല്യത്താൽ തെറ്റ് ചെയ്തതുപോലെ, പുത്രീവാത്സല്യത്താൽ അന്ധനായിമാറിയ മുഖ്യമന്ത്രി തെറ്റുകൾ ആവർത്തിക്കുന്നു. പേഴ്സനൽ സ്റ്റാഫ് കൊടുക്കുന്ന ടിഷ്യൂപേപ്പറിൽ പോലും ഒപ്പിടുന്ന ഒരു മുഖ്യമന്ത്രിയും! ആദ്യെത്ത കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് ഇ.എം.എസ് വിശേഷിപ്പിക്കപ്പെെട്ടങ്കിൽ, ജയിലിൽ കിടക്കുന്ന മുഖ്യമന്ത്രി എന്ന ഖ്യാതി പിണറായിയെ കാത്തിരിക്കുന്നു. -പി.ടി. തോമസിന് ദുഃഖം.
ജയിൽകാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തരുതെന്നാണ് പിണറായിയുെട മറുപടി. നിങ്ങടെ വലിയ നേതാവ് അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പിൽ എെൻറ നടുവൊടിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നിട്ടും നിവർന്നു നിൽക്കുന്നിേല്ല? ഇതൊക്കെ ഒരു പ്രത്യേക ജനുസാണ്. പി.ടി. തോമസേ, നിങ്ങൾക്ക് ഇനിയും പിണറായി വിജയെന മനസ്സിലായിട്ടില്ല -അദ്ദേഹം പറഞ്ഞു.