Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിവിൻ പോളിക്ക് ആശ്വാസം; പീഡനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി

text_fields
bookmark_border
നിവിൻ പോളിക്ക് ആശ്വാസം; പീഡനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി
cancel

കൊച്ചി: അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. നടനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമം​ഗലം സ്വദേശിനിയാണ് പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നൽകുകയും ചെയ്തു.

പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നൽകി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നിവിൻ പോളി ചൂണ്ടിക്കാട്ടിയിരുന്നു.

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്പോർട്ട് അടക്കം ഹാജരാക്കി യുവതി പരാതിയിൽ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിൻ വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nivin Pauly dropped from Rape Case accused list
Next Story