Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിവർ' ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ല

text_fields
bookmark_border
നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല
നിവർ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ല
cancel

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'നിവർ' ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്‍റെ രൂപീകരണവും വികാസവും സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുമെന്നും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി നിർദേശിച്ചു.

ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറി ബുധനാഴ്ച വൈകീട്ടോടെ പുതുച്ചേരിയിലെ കാരക്കലിനും തമിഴ്​നാട്ടിലെ മഹാബലിപുരത്തിനും ഇടയിൽ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറിൽ 118 മുതൽ 166 കി.മീ വരെയാകും കാറ്റിന്‍റെ വേഗത. തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കൽ​േപ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nivar cyclone update no threat to kerala
Next Story