Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിതിൻ രാജിന്റെ മരണം:...

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ, സ്വകാര്യ വാഹനങ്ങൾ തടയും

text_fields
bookmark_border
നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ, സ്വകാര്യ വാഹനങ്ങൾ തടയും
cancel

കണ്ണൂർ: കണ്ണൂരിൽ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ സംസ്ഥാന വ്യാപകമായാണ് ഹർത്താൽ നടത്തുന്നത്. ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അവശ്യ സർവിസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും. കണ്ണൂരിൽ സ്വകാര്യ ബസ് സർവിസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ തടയുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്‌ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

കോളജ് മാനേജ്മെന്റിനേയും അധ്യാപകരേയും രക്ഷിക്കാൻ ലോൺ വായ്പയുടെ പേരിലുള്ള ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടും. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ അതൃപ്തിയുണ്ടെന്ന് നിതിന്റെ പിതാവ്. സംഗീതക്കും ഡോ. എം.കെ. റാമിനുമെതിരെ പൊലീസിന് വ്യക്തമായ മൊഴി നൽകിയതാണ്. സംഗീതയും കുറ്റവാളിയാണ്. പൊലീസ് ഒത്തുകളിക്കുകയാണ്.

ലജ്ജാകരമായ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല. ഞാന്‍ അവിടെ പോയി കണ്ടതാണ്. ആ സ്ഥലത്തേക്ക് അത്രയും ഉയരത്തുനിന്ന് ഒരാള്‍ വീണാല്‍ തല ഉള്‍പ്പെടെ ചിതറിപ്പോകും. എന്നാല്‍, നിതിന് അത്തരം പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അടിമുടി ദുരൂഹതയാണുള്ളത്. ഒരു കാരണവശാലും സംഗീതക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു.

പിന്തുണ -കെ.പി.എസ്​.എം

ക​ണ്ണൂ​ർ ഡെ​ന്റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ദ​ലി​ത് സം​ഘ​ട​ന​ക​ൾ 28ന് ​പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ന് കേ​ര​ള പി​ന്നാ​ക്ക സ​മു​ദാ​യ മു​ന്ന​ണി (കെ.​പി.​എ​സ്.​എം) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് പു​ല​ർ​ത്തു​ന്ന നി​സ്സം​ഗ​ത​യി​ലും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​സ് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നും പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​വി. പ​ത്മ​നാ​ഭ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ൻ​വ​റും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewshartalKerala NewsDalit organizationsNitin RajKannur Dental College Student Death
News Summary - Death of BDS student Nitin Raj: Dalit organizations to call for hartal tomorrow
Next Story