Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിതിൻരാജിന്റെ മരണം:...

നിതിൻരാജിന്റെ മരണം: ഗ്രൂപ്പ് തിരിഞ്ഞ് കെ.എസ്.യു പ്രതിഷേധം

text_fields
bookmark_border
നിതിൻരാജിന്റെ മരണം: ഗ്രൂപ്പ് തിരിഞ്ഞ് കെ.എസ്.യു പ്രതിഷേധം
cancel

മ​ല​പ്പു​റം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മ​ല​പ്പു​റ​ത്തെ കെ.​എ​സ്.​യു. വി.​ഡി. സ​തീ​ശ​ന്റെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ​യും അ​നു​കൂ​ലി​ക​ളാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ വെ​വ്വേ​റെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

നി​തി​ൻ​രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​സാ​ദി മാ​ർ​ച്ച് എ​ന്ന പേ​രി​ൽ മ​ല​പ്പു​റം കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി​യാ​ണ് ആ​ദ്യം പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചാ​ണ് തീ​രു​മാ​നി​ച്ച​ത്. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ലോ​ഷ്യ​സ് സേ​വ്യ​റാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഇ​തേ വി​ഷ​യ​ത്തി​ൽ കെ.​എ​സ്.​യു നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി​യി​ൽ മ​റ്റൊ​രു പ്ര​തി​ഷേ​ധ പ​രി​പാ​ടി കൂ​ടി ന​ട​ന്നു. പൊ​ന്നാ​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ‘പ​ന്തി​ഭോ​ജ​നം’ എ​ന്ന പേ​രി​ൽ കെ.​എ​സ്.​യു​വി​ന്റെ ര​ണ്ട് ​ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

കെ.​എ​സ്.​യു മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് അ​ട​ക്ക​മു​ള്ള​വ​ർ വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പൊ​ന്നാ​നി​യി​ലെ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും കെ. ​സു​ധാ​ക​ര​നെ​യും അ​നു​കൂ​ലി​ക്കു​ന്ന​വ​രു​മാ​ണ്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഗ്രൂ​പ്പ് തി​രി​ഞ്ഞു​ള്ള പ്ര​തി​ഷേ​ധം.

സാ​ധാ​ര​ണ ജി​ല്ല ക​മ്മി​റ്റി ഒ​രു പ​രി​പാ​ടി തീ​രു​മാ​നി​ച്ചാ​ൽ അ​തേ വി​ഷ​യ​ത്തി​ൽ അ​തേ ദി​വ​സം മ​റ്റൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​റി​ല്ല. ഒ​ന്ന് ജി​ല്ല പ​രി​പാ​ടി​യും മ​റ്റേ​ത് പ്രാ​ദേ​ശി​ക പ​രി​പാ​ടി​യു​മാ​ണെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ചു​ള്ള നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUKannur NewsProtestsKerala NewsKannur Dental College Student Death
News Summary - Nithinraj's death: KSU protests in a group-turned-revolutionary manner
Next Story