Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതിൻ രാജിന്‍റെ മരണം: ഡോ.റാമിന്റെ അറസ്റ്റ് വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി ഹൈകോടതി

text_fields
bookmark_border
നിതിൻ രാജിന്‍റെ മരണം: ഡോ.റാമിന്റെ അറസ്റ്റ് വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി ഹൈകോടതി
cancel

കൊച്ചി: കൈ വിറക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നാണ് ഹൈകോടതിയുടെ ചോദ്യം. കണ്ണൂർ അഞ്ചരിക്കണ്ട ദന്തൽകോളജിലെ നിതിന്‍ രാജിന്‍റെ മരണത്തിൽ പൊലീസിന്‍റെ നിസംഗതയെ ചോദ്യം ചെയ്താണ് കോടതി രംഗത്തെത്തിയത്. പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഡോ.റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത അതൃപ്തി ഹൈകോടതി രേഖപ്പെടുത്തി. സുപ്രീംകോടതി കെ റാമിന് ജാമ്യം നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും എന്ത്കൊണ്ട് അറസ്റ്റ് വൈകുന്നു. പൊലീസിന് കേസിൽ രണ്ട് നീതിയണോ എന്നും കോടതി ആരാഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയതത്. സംഭവത്തിൽ ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയെങ്കിലും ചില അധ്യാപകരുടെ മാനസിക പീഡനവും ജാതി അധിക്ഷേപവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണയും എസ്.സി./എസ്.ടി. അതിക്രമനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി വിദ്യാർഥികളോട് ഇത്തരത്തിൽ പെരുമാറുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് ഒളിവിലായിരുന്ന ഡോ. അതേസമയം, ഡോ എം കെ റാമിനായി തെരച്ചിൽ തുടരുകയാണ്. ബംഗളൂരുവിലും ആന്ധ്രയിലെ ചിറ്റൂരിലുമാണ് അന്വേഷണം നടത്തുന്നത്. റാമിന്‍റെ സഹോദരൻ ചിറ്റൂരിലെ പ്രാദേശിക നേതാവാണ്. ഇയാളിൽ നിന്ന് റാമിന് ശക്തമായ പ്രാദേശിക സഹായം കിട്ടുന്നുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാമിനായി തെരച്ചിൽ ഊർജിതമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nithin Raj Case: High Court expresses strong dissatisfaction over the delay in Dr. Ram's arrest.
Next Story