നിധിൻ വധക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsധനേഷ്, പ്രജിത്ത്
അന്തിക്കാട്: നിധിൻ വധക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നിധിെൻറ വീടിനടുത്ത് താമസിക്കുന്ന മുറ്റിച്ചൂർ പേരോത്ത് വീട്ടിൽ ധനേഷ് (34), മുറ്റിച്ചൂർ പുന്നപ്പുള്ളി പ്രജിത്ത് (23) എന്നിവരെയാണ് തൃപ്പുണ്ണിതുറയിൽനിന്ന് അറസ്റ്റ് ചെയ്തത്.
നിധിെൻറ സഹോദരൻ ധനേഷിനെ നേരത്തെ വെട്ടിപ്പരിക്കേൽപ്പിച്ചതിെൻറ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നിധിൻ കൊല്ലപ്പെട്ട അന്ന് ഇവർ പൊള്ളാച്ചിയിലേക്ക് കടന്നിരുന്നു.
അവിടെ നിന്ന് വെള്ളിയാഴ്ച എറണാകുളത്തേക്ക് വരികയായിരുന്നു. വിവരം അറിഞ്ഞ അന്വേഷണ ഉേദ്യാഗസ്ഥർ കൊച്ചിൻ സിറ്റി പൊലീസിനെ അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞാണ് സിറ്റി പൊലീസ് പിടികൂടി അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാങ്ങാട്ടുകരയിൽ വെച്ച് കാറിലെത്തിയ സംഘം നിധിനെ വെട്ടിക്കൊന്നത്.