Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വികസനത്തിൽ...

ദേശീയപാത വികസനത്തിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്രം; വിശദ ചർച്ചക്ക്​ മാറ്റി

text_fields
bookmark_border
Nitin-Gadkari.
cancel

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്​കരണം, ദേശീയപാത വികസനം എന്നിവയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരനും നടത്തിയ ചർച്ചയിൽ കുരുക്കഴിഞ്ഞില്ല. വിമാനത്താവള നടത്തിപ്പ്​ അദാനി ഗ്രൂപ്പിന്​ വിട്ടുകെ ാടുക്കാതെ സംസ്ഥാന സർക്കാറിന്​ നൽകണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രിക്ക്​ മൗനം. കേരളം മുന്നോട്ടുവെച്ച വാദഗതിക ​െളാന്നും പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ലെന്ന ആശ്വാസം മാത്രമാണ്​ കൂടിക്കാഴ്​ചക്ക്​ ശേഷം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്​. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്​ കേന്ദ്രം മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ കേരളത്തിന്​ സ്വീകാര്യമായില്ലെന്നിരിക്കെ, ഇക്കാര്യങ്ങൾ വിശദചർച്ചക്ക്​ മാറ്റി.

ദേശീയപാത വികസനത്തെക്കുറിച്ച്​ തിരുവനന്തപുരത്തു നടന്നതിനു പിന്നാലെ രണ്ടാംവട്ട ചർച്ചയാണ്​ ഗഡ്​കരിയുമായി ഡൽഹിയിൽ നടന്നത്​. 600 കിലോമീറ്റർ പാത 44,000 കോടി രൂപ ചെലവിട്ട്​ വികസിപ്പിക്കുന്നതിൽ ഭൂമി ഏറ്റെടുക്കൽതന്നെ പ്രധാന വിഷയം. മറ്റു സംസ്ഥാന​ങ്ങ​ളെക്കാൾ പല മടങ്ങാണ്​ കേരളത്തിൽ ഭൂമി വില. ഇതിനു പുറമേ ദേശീയപാത അതോറിറ്റി ഉന്നയിച്ച പല തടസ്സവാദങ്ങളുമുണ്ട്​. ഇൗ പശ്ചാത്തലത്തിൽ ശനിയാഴ്​ചത്തെ ചർച്ചയിൽ ഗഡ്​കരി ചില നിർദേശങ്ങൾ മുന്നോട്ടു വെ​െച്ചങ്കിലും സംസ്ഥാനതലത്തിൽ കൂടുതൽ ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന്​ യോഗശേഷം മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. അതിനു ശേഷം വീണ്ടും കേന്ദ്ര^സംസ്ഥാന ചർച്ച നടക്കും. നിർദേശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.

തിരുവനന്തപുരം വിമാനത്താവളത്തി​​െൻറ 635 ഏക്കർ ഭൂമി സംസ്ഥാന സർക്കാറും തിരുവിതാംകൂർ മഹാരാജാവും ചേർന്നു നൽകിയതാണ്​. വിമാനത്താവള വികസനത്തിൽ സ്വകാര്യമേഖലയെ പരിഗണിക്കുന്ന കാലത്ത്​ സംസ്ഥാന സർക്കാറിനെ വിശ്വാസത്തിലെടുക്കുമെന്ന്​ 2003ൽ വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയിരുന്നു. കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിൽ സംസ്ഥാനത്തിനുള്ള പ്രാവീണ്യം കണക്കിലെടുക്കണം. കേരളത്തി​​​െൻറ ഇൗ ന്യായവാദങ്ങൾ ശക്തമാണെന്ന തോന്നൽ പ്രധാനമന്ത്രിക്ക്​ ഉണ്ടെന്നാണ്​ ചർച്ചക്കൊടുവിൽ ബോധ്യപ്പെട്ടതെന്ന്​ പിണറായി വിശദീകരിച്ചു.

പ്രധാനമന്ത്രിയോട്​ ഉന്നയിച്ച മറ്റു പ്രധാന കാര്യങ്ങൾ: കേരളത്തിന്​ എയിംസ്​ നൽകണം. ഇതിന്​ കോഴിക്കോട്ട്​​ 200 ഏക്കർ വിട്ടുനൽകാമെന്ന്​ മുഖ്യമന്ത്രി; പരിശോധിക്കാമെന്നു ​ പ്രധാനമന്ത്രി. അന്താരാഷ്​​്ട്ര നിലവാരമുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്​ സാമ്പത്തിക സഹായം തേടി. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക്​ നീട്ടണമെന്ന്​ ആവശ്യപ്പെട്ടു. കൊച്ചി പെട്രോകെമിക്കൽ കോംപ്ലക്​സിന്​ 600 ഏക്കർ വിട്ടുനൽകാൻ രാസവള മന്ത്രാലയത്തി​ൽ പ്രധാനമന്ത്രി ഇടപെടണം, തിരുവനന്തപുരത്ത്​ 70 മീറ്റർ വീതിയിൽ 80 കിലോമീറ്റർ ഒൗട്ടർ റിങ്​ റോഡ്​ നിർമിക്കുന്ന പദ്ധതി അനുമതി വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsNitin Gadkarimalayalam newsNational highway devalopmentPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Nithin gadkari pressmeet-India news
Next Story