Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ...

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം പോയി; എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലിൽ​നി​ന്ന് ചാ​ടി മ​രി​ച്ചു

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം പോയി; എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലിൽ​നി​ന്ന് ചാ​ടി മ​രി​ച്ചു
cancel
camera_alt

ചെ​ന്നു​പ​തി യ​ശ്വ​ന്ത്

ചാ​ത്ത​മം​ഗ​ലം (കോഴിക്കോട്): ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി മെ​ഗാ ബോ​യ്സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​ മ​രി​ച്ചു. ബി.​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി തെ​ലു​ങ്കാ​ന ഹൈ​ദ​രാ​ബാ​ദ് ജി​ല്ല​യി​ൽ കു​ക്ക​ട്ട്പ്പ​ള്ളി ജ​യ​ന​ഗ​ർ സാ​യ് ഇ​ന്ദി​ര റെ​സി​ഡ​ൻ​സ് കോ​ള​നി​യി​ലെ ചെ​ന്നു​പ​തി വെ​ങ്ക​ട്ട നാ​ഗേ​ശ്വ​ര റാ​വു​വി​ന്റെ​യും ചെ​ന്നു​പ​തി ഭാ​ര​തി​യു​ടെ​യും മ​ക​ൻ ചെ​ന്നു​പ​തി യ​ശ്വ​ന്ത് (20) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഒ​മ്പ​താം നി​ല​യി​ലാ​ണ് വി​ദ്യാ​ർ​ഥി താ​മ​സി​ക്കു​ന്ന​ത്. മൂ​ന്നാം നി​ല​യി​ൽ​നി​ന്നാ​ണ് ചാ​ടി​യ​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം 5.30ഓ​ടെ മ​രി​ച്ചു. വി​ദ്യാ​ർ​ഥി എ​ഴു​തി​യ ക​ത്ത് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​റ​യു​ന്നു. ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online GameNIT Student
News Summary - Online Game
Next Story