Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ഐ.ടിയും...

എൻ.ഐ.ടിയും ഹാർട്ട്ഫുൾനെസ് എജുക്കേഷൻ ട്രസ്റ്റും കൈകോർക്കുന്നു

text_fields
bookmark_border
എൻ.ഐ.ടിയും ഹാർട്ട്‌ ഫുൾനെസ് എജുക്കേഷൻ ട്രസ്റ്റും  ധാരണപത്രം ഒപ്പുവെക്കുന്നു
cancel
camera_alt

എൻ.ഐ.ടിയും ഹാർട്ട്‌ ഫുൾനെസ് എജുക്കേഷൻ ട്രസ്റ്റും ധാരണപത്രം ഒപ്പുവെക്കുന്നു

ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി​യും ഹാ​ർ​ട്ട്‌ ഫു​ൾ​നെ​സ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. മൂ​ല്യ​ങ്ങ​ൾ, ആ​ന്ത​രി​ക വി​ക​സ​നം, സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നൂ​ത​ന പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​പ​ത്രം രൂ​പം​ന​ൽ​കും. സ​ഹ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ൻ.​ഐ.​ടി​യി​ൽ ഒ​രു ഹാ​ർ​ട്ട്ഫു​ൾ​നെ​സ് ക്ല​ബ് രൂ​പ​വ​ത്ക​രി​ക്കും. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ ആ​സ്ഥാ​ന​മാ​യി ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത എ​ച്ച്.​ഇ.​ടി വി​ശ്ര​മം, ധ്യാ​നം, മൂ​ല്യാ​ധി​ഷ്‌​ഠി​ത വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ വെ​ൽ​ന​സ് പ്രോ​ഗ്രാ​മു​ക​ളി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ്. അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും ഹാ​ർ​ട്ട്ഫു​ൾ​നെ​സ് പാ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ന്റേ​ൺ​ഷി​പ്പു​ക​ൾ, നേ​തൃ​ത്വ ശി​ൽ​പ​ശാ​ല​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, എ​ൻ.​ഐ.​ടി.​സി സ​മൂ​ഹം എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള മെ​ഡി​റ്റേ​ഷ​ൻ പ​രി​ശീ​ല​നം എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. എ​ൻ.​ഐ.​ടി ഡ​യ​റ​ക്ട​ർ പ്ര​ഫ. പ്ര​സാ​ദ് കൃ​ഷ്ണ​യും ഹാ​ർ​ട്ട്‌ ഫു​ൾ​നെ​സ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് പ്ര​തി​നി​ധ നി​തി​ൻ നി​ർ​മ​ലു​മാ​ണ് ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നി​ങ് അ​സി. പ്ര​ഫ​സ​ർ ഡോ. ​ദീ​പ്തി ബെ​ണ്ടി​യും സ​ന്നി​ഹി​ത​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NITKozhikode NewsHeartfulness Education Trust
News Summary - NIT and Heartfulness Education Trust join hands
Next Story