നിസാര്‍ പുതുവനക്ക് നാഷനല്‍ മീഡിയ അവാര്‍ഡ്
text_fields
ന്യൂഡല്‍ഹി: നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ (എന്‍.എഫ്.ഐ) ഏര്‍പ്പെടുത്തിയ നാഷനല്‍ മീഡിയ അവാര്‍ഡിന് മാധ്യമം തിരുവനന്തപുരം യൂനിറ്റിലെ സബ് എഡിറ്റര്‍ നിസാര്‍ പുതുവന അര്‍ഹനായി. 1,25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2016 ആഗസ്റ്റ് 14ന് വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘കള്ളിപ്പാല്‍ കൊന്ന പൈതങ്ങള്‍’ കവര്‍ ഫീച്ചറിനെ മുന്‍നിര്‍ത്തിയുള്ള പഠനത്തിനാണ് അവാര്‍ഡ്. തമിഴ്നാട്ടിലെ കുഗ്രാമങ്ങളില്‍ ദുരഭിമാനത്തിന്‍െറയും ദാരിദ്ര്യത്തിന്‍െറയും പേരില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ചാണ് ഫീച്ചര്‍.
ആലപ്പുഴ, പല്ലന, പാനൂര്‍ പുതുവനയില്‍ മൈതീന്‍കുഞ്ഞിന്‍െറയും ജമീലയുടെയും മകനാണ് നിസാര്‍. ഭാര്യ: ഷഹന സൈനുലാബ്ദീന്‍. മകന്‍: അഹ്മദ് നഥാന്‍. അംബേദ്കര്‍ പഠനവേദി അവാര്‍ഡ്, ബ്രയിന്‍സ് മീഡിയ അവാര്‍ഡ്, ഗ്രീന്‍ റിബണ്‍ അവാര്‍ഡ്, യുനിസെഫ് സ്പെഷല്‍ അച്ചീവ്മെന്‍റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് ന്യൂഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
