Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരന്തരം ഭീഷണിപ്പെടുത്തുന്നു; നിസാമിനെതിരെ വീണ്ടും ജീവനക്കാര​െൻറ പരാതി

text_fields
bookmark_border
നിരന്തരം ഭീഷണിപ്പെടുത്തുന്നു; നിസാമിനെതിരെ വീണ്ടും ജീവനക്കാര​െൻറ പരാതി
cancel

തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ വീണ്ടും ജീവനക്കാര​​െൻറ പരാതി. ജയിലില്‍  കഴിയുന്ന നിസാം ജയിലിനകത്തും പുറത്തുമുള്ള ക്രിമനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി  നിസാമി​െൻറ കൺസ്ട്രക്ഷൻ കമ്പനിയായ കിങ്സ് സ്പേസസി​െൻറ മാനേജര്‍ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ്  കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പും തന്നെ ജയിലിൽ സന്ദർശിച്ച വേളയിൽ ഭീഷണിപ്പെടുത്തിയിരുന്നതായി  കാണിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ത​​െൻറ വ്യവസായം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച്  സഹോദരങ്ങൾക്കെതിരെ നിസാം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരൻ  നിസാമിനെതിരെ വീണ്ടും പരാതി നൽകിയിരിക്കുന്നത്.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nisam threatened his staff -Kerala news
Next Story