നിർമൽ ചിട്ടി തട്ടിപ്പ്: കേരള പൊലീസിന് കോടതിയുടെ വിമർശനം
text_fieldsതിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി ഉടമ കെ. നിർമലനെതിരായ കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കാത്ത കേരള പൊലീസിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിമർശനം. നിർമലെൻറ മുൻകൂർ ജാമ്യഹരജി പരിഗണിക്കവേ, ഇയാൾക്കെതിരെ രണ്ട് കേസുകൾ മാത്രമേയുള്ളൂവെന്ന് പൊലീസ് കോടതിയെ അറിയിെച്ചങ്കിലും ഇൗ കേസുകൾ സംബന്ധിച്ച കേസ് ഡയറി ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കേരള, തമിഴ്നാട് പൊലീസ് അധികൃതരോട് ബുധനാഴ്ച കേസ് ഡയറി ഹാജരാക്കാൻ കോടതി നിർേദശിച്ചിരുന്നു.
തമിഴ്നാട്ടിൽ നിർമൽ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 300 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിെൻറ കേസ് ഡയറി കോടതിയിൽ ഹാജരാക്കുെന്നന്നും തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇത്രയും കേസുകൾ അടങ്ങിയ രേഖ തമിഴ്നാട് പൊലീസിന് ഹാജരാക്കാമെങ്കിൽ രണ്ട് കേസുകൾ അടങ്ങിയ രേഖകൾ എന്തുകൊണ്ട് കേരള പൊലീസിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. ഇതിനെ തുടർന്നാണ് കോടതി എല്ലാ രേഖകളും ഈ മാസം എട്ടിന് ഹാജരാക്കാൻ കേരള പൊലീസിന് കർശന നിർദേശം നൽകിയത്. നിർമൽ ചിട്ടി തട്ടിപ്പ് കേസ് പൊലീസ് ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണം നിലനിൽക്കവെയാണ് കോടതിയുടെ ഈ പരാമർശം. കഴിഞ്ഞ മാസം മൂന്നിനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർമലനെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസ് എടുക്കാൻ ഉത്തരവിട്ടത്. ഇതിനെ തുടർന്നാണ് മുൻകൂർ ജാമ്യ അപേക്ഷയുമായി ഇയാൾ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
