ഭക്തി നിറവിൽ ശബരിമലയിൽ നിറപുത്തരി ആഘോഷം; തീർഥാടകരെ നിയന്ത്രിച്ചു
text_fieldsശബരിമല: ഭക്തി നിറവിൽ വിശേഷ പൂജകളുമായി ശബരിമലയിൽ നിറപുത്തരി ഉത്സവം. നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട വ്യാഴാഴ്ച പുലർച്ച നാലിന് തുറന്നു. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ അഭിഷേകവും മഹാഗണപതിഹോമവും നടന്നു.
5.15ന് കതിർക്കറ്റകൾ എഴുന്നള്ളിച്ച് മണ്ഡപത്തിൽ കൊണ്ടുവന്ന് കതിർ പൂജ നടന്നു. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കതിർക്കെട്ടുകൾ എടുത്ത് ദീപാരാധന നടത്തി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് പൂജിച്ച കതിരുകൾ പ്രസാദമായി നൽകി.
അന്തർസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്തർ ദർശനത്തിനെത്തി. പമ്പയിൽ ജലനിരപ്പ് വലിയതോതിൽ ഉയരുകയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്ന് മണിക്കു ശേഷം ഭക്തരെ മലകയറാൻ അനുവദിച്ചില്ല.
സന്നിധാനത്ത് ഉണ്ടായിരുന്ന തീർഥാടകരോട് വൈകീട്ട് ആറിന് മുമ്പ് മലയിറങ്ങാൻ ജില്ല ഭരണകൂടം നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

