Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിശ്വാസം പാസായി;...

അവിശ്വാസം പാസായി; നിരണം പഞ്ചായത്ത്​ പ്രസിഡന്‍റ്​ പുറത്ത്​

text_fields
bookmark_border
congress Representational Image
cancel

തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​യി. എ​ൽ.​ഡി.​എ​ഫി​ന്‍റെ അ​വി​ശ്വാ​സ​ത്തെ കോ​ൺ​ഗ്ര​സ്​ അം​ഗം ജോ​ളി ഈ​പ്പ​ൻ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ്​ സാ​മ്പ​ത്തി​ക

കെ.​പി. പു​ന്നൂ​സ് പു​റ​ത്താ​യ​ത്.

ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ കെ.​പി. പു​ന്നൂ​സ്​ ജ​യി​ലി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​റ്​ മാ​സ​മാ​യി ഭ​ര​ണ​സ്തം​ഭ​നം ആ​രോ​പി​ച്ചാ​ണ് ഒ​രാ​ഴ്ച മു​മ്പ് എ​ൽ.​ഡി.​എ​ഫ് അ​വി​ശ്വാ​സ​ത്തി​ന്​ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ആ​റി​നെ​തി​രെ ഏ​ഴ്​ വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ളി ഈ​പ്പ​ൻ യു.​ഡി.​എ​ഫി​ന് ഒ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ​തോ​ടെ പു​ന്നൂ​സി​നെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്ന്​ പു​ന്നൂ​സ് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​നും ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ്​ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​തെ​ന്നാ​ണ്​ ജോ​ളി ഈ​പ്പ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat president
News Summary - Niranam Panchayat president remanded in fraud cases is out from post
Next Story