നിരാമയ റിസോർട്ടിന്റെ കൈയേറ്റം കണ്ടെത്തി
text_fieldsകോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ട് പുറേമ്പാക്ക് ഭൂമി ൈകയേറി കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തി. റവന്യൂ വകുപ്പും കുമരകം പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തോട് പുറേമ്പാക്ക് ഭൂമിയിൽ നിരാമയ റിട്രീറ്റ് റിസോർട്ട് കെട്ടിടങ്ങൾ നിർമിച്ചത് തെളിഞ്ഞത്. ഇതോടെ ൈകയേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിരാമയ റിസോർട്ട് അധികൃതർക്ക് കുമരകം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
ബി.ജെ.പി രാജ്യസഭ അംഗവും എഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിെൻറ ബംഗളൂരു ആസ്ഥാനമായ ജുപ്പീറ്റർ ക്യാപ്പിറ്റൽ കമ്പനിയുടെതാണ് കുമരകം കവണാറ്റിൻകരയിൽ നിർമിക്കുന്ന നിരാമയ റിസോർട്ട്. കോടതി നിർദേശപ്രകാരം കഴിഞ്ഞവർഷം കോട്ടയം താലൂക്ക് സർവേയർ നടത്തിയ അന്വേഷണത്തിൽ ഭൂമി ൈകയേറിയതായി കണ്ടെത്തിയിരുന്നു.
റിസോർട്ട് സ്ഥിതി ചെയ്യുന്ന കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ പത്തിൽപെടുന്ന തോട്ടുപുറേമ്പാക്കും ബ്ലോക്ക് നമ്പർ 11ൽപെട്ട കായൽ പുറേമ്പാക്കും ൈകയേറിയെന്നായിരുന്നു സർവേയറുടെ റിപ്പോർട്ട്. ഇതുകാണിച്ച് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016 നവംബർ അഞ്ചിന് കോട്ടയം തഹൽസിദാർ കത്തും നൽകി. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്തും റവന്യൂ വകുപ്പും തുടർനടപടി സ്വീകരിച്ചില്ല.
അടുത്തിടെ മന്ത്രി തോമസ് ചാണ്ടിയുെട രാജിയോടെ വീണ്ടും കുമരകത്തെ റിസോർട്ട് കൈയേറ്റം ഉയരുകയായിരുന്നു. റവന്യൂവകുപ്പ് കൈയേറ്റം അളന്നുതിട്ടപ്പെടുത്തി നൽകാത്തതിനാലാണ് നടപടിയെടുക്കാത്തതെന്ന വാദവുമായി പഞ്ചായത്ത് രംഗത്തെത്തി. എന്നാൽ, നേരത്തേ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നായിരുന്നു റവന്യൂവകുപ്പ് നിലപാട്. തർക്കം തുടർന്നതോടെ കലക്ടർ നേരത്തേ കണ്ടെത്തിയ കൈയേറ്റം ഒരിക്കൽകൂടി തിട്ടപ്പെടുത്തി നൽകാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
