നിപ: േനരിയ ആശ്വാസം; എട്ടു പേർ ആശുപത്രി വിട്ടു
text_fieldsകോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ നിപ വൈറസ് പനിക്ക് നേരിയ ആശ്വാസം. ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിൽ ഒമ്പതുപേരാണുള്ളത്. ഇതിൽ മലപ്പുറത്തെ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സംശയിക്കുന്ന കേസുകളിൽ രണ്ടുപേർ കുട്ടികളാണ്. ഇവർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കല്ലായിയിൽനിന്നുള്ള ഒമ്പതുവയസ്സുകാരിയും കൂത്താളിയിൽനിന്നുള്ള ആറുവയസ്സുകാരനുമാണ് ഇവർ. പനി, ന്യൂമോണിയ, എൻസഫലൈറ്റിസ് തുടങ്ങിയ അസുഖങ്ങളോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് സാമ്പിൾ മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ബേബി മെമ്മോറിയൽ, മിംസ് എന്നീ ആശുപത്രികളിലും രോഗം സ്ഥിരീകരിച്ച ഒാരോരുത്തർ ചികിത്സയിലുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 11 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഏഴെണ്ണമടക്കം 160 സാമ്പിളുകളാണ് മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. റിപാവിറിൻ എന്ന മരുന്നാണ് കെ.എം.എസ്.സി.എൽ മുഖേന എത്തിച്ചത്. മലേഷ്യയിൽ രോഗം പടർന്നുപിടിച്ച കാലത്ത് നൽകിയ മരുന്നാണ് റിപാവിറിൻ.
പ്രതിപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള ഈ മരുന്ന് പ്രത്യേക പരിശോധനകൾക്കു ശേഷമേ രോഗികൾക്ക് നൽകാനാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചില രോഗികൾക്ക് കഴിഞ്ഞ ദിവസം മുതൽ ഈ മരുന്ന് നൽകിയിട്ടുണ്ടെന്ന് െമഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളജിൽ എയിംസ് സംഘത്തിെൻറ നേതൃത്വത്തിൽ ചികിത്സാ രൂപരേഖ തയാറായിട്ടുണ്ട്.
ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ കോർഡിനേറ്റർ കേശവേന്ദ്ര കുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമീഷണർ ഡോ. ദത്ത, അസി. കമീഷണർ ഡോ. എച്ച്.ആർ. ഖന്ന, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബ്ൾ ഡിസീസിലെ വിദഗ്ധരായ ഡോ. ഷൗക്കത്ത് അലി, ഡോ. എസ്.കെ. സിങ്, ഡോ. എസ്.കെ. ജയിൻ, പബ്ലിക് ഹെൽത്ത് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളുടെ സാമ്പിൾ പരിശോധനയുടെ ഫലം ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചിട്ടുണ്ട്.
നിപ വൈറസ്: സാമ്പിളുകൾ ശേഖരിക്കുന്നതിൽ നിയന്ത്രണം
കോഴിക്കോട്: നിപ വൈറസ് ബാധയെന്ന് സംശയിച്ച് എല്ലാവരും സാമ്പിളുകളെടുക്കാൻ എത്തേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ. രോഗബാധിതരുമായി അടുത്ത ബന്ധം സ്ഥാപിച്ചവരുടെയും ലക്ഷണങ്ങൾ കാണിച്ചവരുടെയും മാത്രമേ സാമ്പിളെടുക്കേണ്ടതുള്ളൂ. അനാവശ്യമായി രക്തസാമ്പിളുകളും മറ്റും ശേഖരിച്ച് അയക്കുന്നത് യഥാർഥ ലക്ഷണമുള്ളവരുടെ ചികിത്സ വൈകാനിടയാക്കും. ചികിത്സാമാർഗരേഖ പുറത്തുവന്നതോെട ഇക്കാര്യത്തിൽ നിലപാട് കർശനമാക്കും. പേരാമ്പ്ര ഭാഗത്തു നിന്നാണ് സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യമുയരുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാെയന്ന് പറയാറായിട്ടിെല്ലന്ന് ഡോ. ജയശ്രീ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവസാന നിപ ബാധയും റിേപ്പാർട്ട് ചെയ്ത ശേഷം 42 ദിവസം നിരീക്ഷണം നടത്തണം.
ഇൗ ദിവസം കഴിഞ്ഞിട്ടും വൈറസ്ബാധയില്ലെങ്കിൽ മാത്രമേ പൂർണമായും രോഗനിയന്ത്രണവിധേയമായി എന്ന് പറയാനാകൂ. നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. രോഗിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവർക്ക് മാത്രമാണ് രോഗബാധ കണ്ടത്. ഇങ്ങനെയുള്ളവർ വീടുകളിൽതന്നെ കഴിയണെമന്ന് ഡി.എം.ഒ പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ മറ്റ് നടപടികൾ സ്വീകരിക്കും. പുണെയിൽനിന്നുള്ള വെറ്ററിനറി വിദഗ്ധരുെട സംഘം വ്യാഴാഴ്ച എത്തുമെന്നും താഴെത്തട്ടിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഉൗർജിതമാെണന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
