ഐസൊലേഷൻ വാർഡിൽ ചികിൽസയിലുള്ള ആറ് പേർക്കും നിപയില്ല
text_fieldsകൊച്ചി: സംസ്ഥാനത്ത് ഐസൊലേഷൻ വാർഡിൽ ചികിൽസയിലുള്ള ആറ് പേർക്കും നിപയില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തി യ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇവരുടെ സാമ്പിളുകളുടെ പരിശോധനഫലം ഇന്ന് രാവിലെ ലഭിച്ചുവെന്നും അവർ പറഞ്ഞു.
ഇന്നലെ അഡ്മിറ്റ് ചെയ്ത ഒരാളുടെ സാമ്പിളുകൾ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. നിപ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാരുൾപ്പടെ ആറ് പേരാണ് ഐസോലേഷൻ വാർഡിൽ ചികിൽസയിലുണ്ടായിരുന്നത്.
നിപ സംശയിക്കുന്ന രണ്ട് പേർ തിരുവനന്തപുരത്ത് നിരീക്ഷണത്തിലാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് ഒരാളും തൃശൂരിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്. നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.
