നിപ: യുവാവിെൻറ നില തൃപ്തികരം; ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി
text_fieldsകൊച്ചി: നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന കോതമംഗലം സ്വദേശിയായ യുവതിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് 314 പേർ നിരീക്ഷണത്തിലാണ്.
നിപ സ്ഥിരീകരിച്ച യുവാവിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഐസൊലേഷനിലുള്ള നാലു പേരുടെ സാമ്പിളുകള്‍ പൂണെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിൻെറ ഫലം ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനാൽ പൂണെയിൽ നിന്നുള്ള ഫലവും നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
നിപയുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ സംഘമാണ് കൊച്ചിയിലുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ. ബാലമുരളി, പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ. അനിത എന്നിവര്‍ ജില്ലയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് ഡയറക്ടര്‍ ഡോ. രുചി ജയിൻെറ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.
അതേസമയം, നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കലക്ട്രേട്രേറ്റിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
