Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സഹകരിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സഹകരിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി
cancel

തിരുവനന്തപുരം: നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമർശിക്കാൻ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

യു.ഡി.എഫ് പഴയ സ്ഥിതിയിലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ കേരളാ കോൺഗ്രസ് എം പിന്തുണയാണ് നൽകിയിരിക്കുന്നത്. അത് പിന്നീട് പൂർണമാകും. ഇനി യു.ഡി.എഫിന്‍റെ കാലമാണ് വരുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. 

ഐക്യജനാധിപത്യ മുന്നണിയിലേക്ക് കേരളാ കോൺഗ്രസ് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗുമായുള്ള കെ.എം മാണിയുടെ ബന്ധം യു.ഡി.എഫിലേക്കുള്ള വരവിന് സഹായമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nipah Virus: People Support Kerala Govt Medical Programs says PK Kunhalikutty -kerala-news
Next Story