നിപ വൈറസ്: ഭയപ്പെടേണ്ടതില്ല; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ നിപ വൈറസ് ബാധയിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം വ്യാപിക്കാതിരിക്കാൻ ബോധവത്കരണമാണ് വേണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കണം. കേരളത്തിൽ എല്ലായിടവും ജാഗ്രത നിർദേശിക്കുന്നുവെന്നും പിണറായി പറഞ്ഞു.
ജില്ലയിൽ നടന്ന നാല് മരണത്തിൽ മൂന്നും വൈറസ് മൂലം തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം ആദ്യം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ലോക ആരോഗ്യ സംഘടനയിലും ബന്ധപ്പെട്ടിരുന്നു. കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചു. എല്ലാ കരുതൽ നടപടികളും പുരോഗമിക്കുന്നുണ്ട്. ആരോഗ്യമന്ത്രി അവലോകനം നടത്തി. മന്ത്രി ടി.പി രാമകൃഷ്ണൻ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിൽ അടക്കം ചികിത്സ സംവിധാനങ്ങൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികിത്സ പ്രശ്നമാവില്ല. സ്വകാര്യ ആശുപത്രികൾ അടക്കം എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
