ലിനിക്ക് സർക്കാറിന്റെ അനുസ്മരണം
text_fieldsതിരുവനന്തപുരം: സേവനത്തിനിടെ നിപ ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്ക് സർക്കാറിെൻറ സ്നേഹാർദ്രമാർന്ന അനുസ്മരണം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഴ്സിങ് വിദ്യാർഥികൾ അടക്കം ജനാവലി പങ്കെടുത്തു. ലിനി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ അനുസ്മരിച്ചു. സ്വന്തം കർത്തവ്യം നിർവഹിക്കുന്നതിൽ അവർ മുന്നോട്ടുപോയി. ആരോഗ്യമേഖലയുടെ സമ്പത്താണ് നഴ്സുമാർ. ആശുപത്രി ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു.
ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി വിനാശം തടയാനും കഴിയണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ലിനിയുടെ ധീരത അംഗീകരിക്കേണ്ടതാണെന്നും രോഗികൾക്ക് സംരക്ഷണവും പരിചരണവും നൽകുന്നതിൽ അവർ മാതൃകയായെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നഴ്സിങ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
